മഴക്കെടുതി ഇന്ന് നാലു മരണം: ഒരാളെ കാണാതായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 15, 2018

മഴക്കെടുതി ഇന്ന് നാലു മരണം: ഒരാളെ കാണാതായി

കോഴിക്കോട് : കനത്ത മഴ തുടരുന്നതിനിടെ മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് നാലു പേർ മരിച്ചു. ഒരാളെ കാണാതായി. മലപ്പുറത്ത് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ടു പേരും മൂന്നാറിൽ ലോഡ്ജ് തകർന്ന് ഒരാളും റാന്നിയിൽ ഷോക്കേറ്റ് ഒരാളുമാണ് മരിച്ചത്. കൊണ്ടോട്ടിയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് പൂച്ചാലിൽ കല്ലാടിപ്പാറയിൽ അസീസ്, ഭാര്യ സുനീറ എന്നിവരാണ് മരിച്ചത്. ഇവരുടെ ആറു വയസ്സുള്ള കുട്ടി മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. തിരച്ചിൽ തുടരുന്നു. ഇവരുടെ മറ്റ് രണ്ട് മക്കൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. രണ്ടു മുറിയുള്ള വീടാണ് ഇവരുടേത്. മുനീറയും അസീസും ചെറിയ കുട്ടിയും ഒരു മുറിയിലും മറ്റ് രണ്ട് കുട്ടികൾ അടുത്ത മുറിയിലുമാണ് ഉറങ്ങിയിരുന്നത്. അസീസും മുനീറയും ചെറിയ കുട്ടിയും ഉറങ്ങിയിരുന്ന മുറിക്ക് മുകളിലേക്ക് രാത്രിയിൽ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. മൂന്നാറിൽ ലോഡ്ജിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു.തമിഴ്നാട് സ്വദേശി മദനൻ എന്നയാളാണ് മരിച്ചത്. പോസ്റ്റ് ഓഫീസിന് സമീപത്തെ ശരവണ ഇൻ എന്ന ലോഡ്ജാണ് തകർന്നത്. സമീപത്തെ വീടിനും കേടുപാടുകൾ സംഭവിച്ചു. അപകട സമയത്ത് ലോഡ്ജിൽ മറ്റ് ഏഴു പേരുണ്ടായിരുന്നു. ഇവർ സുരക്ഷിതരാണ്. റാന്നി ഇട്ടിയപ്പാറ ബൈപ്പാസിൽ മുങ്ങിയ വീടിനുള്ളിൽ ഷോക്കേറ്റ് ഒരാൾ മരിച്ചു. ചുഴുകുന്നിൽ ഗ്രേസി (70) യാണ് മരിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/2OxQKRt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages