വ്യാപകമായി ഉരുള്‍പൊട്ടൽ: നാല് ജില്ലകളില്‍ സൈന്യത്തിന്റെ സഹായം തേടി-Live - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 9, 2018

വ്യാപകമായി ഉരുള്‍പൊട്ടൽ: നാല് ജില്ലകളില്‍ സൈന്യത്തിന്റെ സഹായം തേടി-Live

കോഴിക്കോട്:കനത്ത മഴ തുടരുന്നതിനിടെ സംസ്ഥാനത്ത് പലയിടങ്ങളിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും. മഴക്കെടുതികളിൽപ്പെട്ട് വിവിധ ജില്ലകളിലായി 17പേർ മരിച്ചു.നിലമ്പൂർ, വൈത്തിരി, ഇടുക്കി കഞ്ഞിക്കുഴി എന്നിവടങ്ങളിലെല്ലാം ഉരുൾപൊട്ടി. അടിമാലിയിൽ മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ അഞ്ച് പേരും കഞ്ഞിക്കുഴി പെരിയാർവാലിയിൽ ഉരുൾപൊട്ടലിൽ രണ്ട് പേരും മരിച്ചു. കോഴിക്കോട് മട്ടിക്കുന്ന് കണ്ണപ്പൻക്കുണ്ടിൽ ഉരുൾപൊട്ടലിനെ തുടർന്ന് പുഴ വഴിമാറി ഒഴുകി വ്യാപക നാശം. ഈ പ്രദേശം ഒറ്റപ്പെട്ടു. വയനാട് ജില്ല ഒറ്റപ്പെട്ട നിലയിലാണ്. താമരശ്ശേരി, പാൽച്ചുരം, കുറ്റ്യാടി ചുരങ്ങളിലും മണ്ണിടിഞ്ഞ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. നിലമ്പൂർ ചെട്ടിയംപാറയിൽ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലം മലപ്പുറം ജില്ലയിലെ നിലമ്പൂർ ചെട്ടിയംപാറയിൽ ഒഴുക്കിൽപ്പെട്ട് അഞ്ച് പേർ മരിച്ചു. ഒരാളെ കാണാതായി. പറമ്പിൽ സുബ്രഹ്മണ്യൻ എന്ന കുട്ടന്റെ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. സുബ്രഹ്മണ്യന്റെ മാതാവ് കുഞ്ഞി (50), ഭാര്യ ഗീത (24), മക്കളായ നവനീത് (9) നിവേദ് (3), ബന്ധു മിഥുൻ (16) എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. സുബ്രഹ്മണ്യനായി (30)തിരച്ചിൽ തുടരുകയാണ്. ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് അപകടം. ഉരുൾപൊട്ടലുണ്ടായി കുത്തിയൊലിച്ചെത്തിയ മലവെള്ളപാച്ചിലിൽ ഇവർ ഒലിച്ചുപോവുകയായിരുന്നു. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കാളിക്കാവ്, നിലമ്പൂർ, കരുവാരകുണ്ട് മേഖലകളിൽ ഉരുൾപൊട്ടിയിട്ടുണ്ട്. പല സ്ഥലങ്ങളിലും നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടിട്ടുണ്ട്. നിലമ്പൂരിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. കോഴിക്കോട്, വയനാട്, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സഹായം തേടി. കോഴിക്കോട് ദുരന്തനിവാരണ സേനയുടെ സംഘം പുറപ്പെട്ടിട്ടുണ്ട്. അടിമാലി- മൂന്നാർ റൂട്ടിൽ ദേശീയ പാതയ്ക്കു സമീപം പുത്തൻകുന്നേൽ ഹസൻ കോയ എന്നയാളുടെ വീടിനു മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ഏഴു പേരാണ് വീട്ടിലുണ്ടായിരുന്നത്. ഹസ്സൻ കോയയുടെഭാര്യ ഫാത്തിമ (65),മകൻ മുജീബ് (38)ഭാര്യ ഷമീന (35),മക്കളായ മിയഫാത്തിമ (5),നിയ ഫാത്തിമ (7) എന്നിവരാണ് മരിച്ചത്. ഹസൻ കോയയും ബന്ധു സൈനുദ്ദീനും പരിക്കുകളോടെ രക്ഷപ്പെട്ടു. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഇടുക്കി കഞ്ഞിക്കുഴി പെരിയാർവാലിയിൽ ഉരുൾപൊട്ടി രണ്ട് പേർ മരിച്ചു. കഞ്ഞിക്കുഴി പെരിയാർ വാലിയിൽ കൂടക്കുന്നേൽ അഗസ്തി, ഭാര്യ ഏലിക്കുട്ടി എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. രണ്ടു പേരുടേയും മൃതദേഹം ലഭിച്ചു.കുരങ്ങട്ടിലുണ്ടായ ഉരുൾ പൊട്ടലിൽ മോഹനൻ കുറുബനക്കൾ (52) ഭാര്യ ശോഭന (41) എന്നിവരും മരിച്ചു. പുതുപ്പാടി കണ്ണപ്പൻ കുണ്ടിൽ ഉരുൾപൊട്ടലിനെ തുടർന്ന് വീടുകൾ തകർത്ത് ഒഴുകുന്ന മലവെള്ളം. ഫോട്ടോ: കെ.കെ സന്തോഷ് കോഴിക്കോട് മട്ടിക്കുന്ന് കണ്ണപ്പൻകുണ്ടിൽ പുഴ വഴിമാറി ഒഴുകിയതിനെ തുടർന്ന് ഒരാളെ കാണാതായി. കണ്ണപ്പൻകുണ്ട് സ്വദേശിയായ രജീഷാണ് കാറടക്കം ഒഴുക്കിൽപ്പെട്ടത്. കനത്ത നാശനഷ്ടം. പുഴ 15 മീറ്റർ മാറി ഒഴുകുകയും മലവള്ളെപ്പാച്ചിൽ ഉണ്ടാവുകയുമായിരുന്നു. നിരവധി വീടുകൾ പൂർണമായും തകർന്നു. ഇവിടെ ശക്തമായ മഴ തുടരുകയാണ്. കനത്ത മഴ തുടരുന്ന വയനാട് വൈത്തിരിയിലും ഉരുൾപൊട്ടി. വൈത്തിരി പോലീസ് സ്റ്റേഷന് സമീപമാണ് ഉരുൾപൊട്ടിയത്. ഇതിനെ തുടർന്ന് പോലീസ് സ്റ്റേഷൻ ഭാഗികമായി തകർന്നു. സ്റ്റേഷനുള്ളിൽ മണ്ണ് നിറഞ്ഞ് കിടക്കുകയാണ്. വൈത്തരിയിൽ തന്നെ ലക്ഷം വീട് കോളനിയിലെ മൂന്ന് വീടുകൾ പൂർണമായും തകർന്നു. ഏഴ് വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. മണ്ണ് ഇപ്പോഴും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ലില്ലി എന്ന സ്ത്രീയാണ് മരിച്ചത്. ആലുവ മഹാദേവക്ഷേത്രം വെള്ളത്തിൽ മുങ്ങിയപ്പോൾ.ഫോട്ടോ: ടി.കെ.പ്രദീപ് കുമാർ ജില്ലയിലെ മറ്റ് ഭാഗങ്ങളിലും വെള്ളം ഉയർന്നുകൊണ്ടിരിക്കുകയാണ്. ബാണാസുര സാഗർ ഡാമിന്റെ രണ്ട് ഷട്ടറുകളും തുറന്നിട്ടിരിക്കുകയാണ്. ഡാമിന് താഴെയുള്ള പ്രദേശങ്ങളിലെല്ലാം വെള്ളപ്പൊക്ക ഭീഷണിയാണ്. ജില്ലയിലാകമാനം 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. അതേസമയം താമരശേരി ഒമ്പതാം വളവിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. രണ്ട് ദിവസമെങ്കിലും കഴിയാതെ തടസ്സം നീക്കാൻ കഴിയില്ലെന്നാണ് റിപ്പോർട്ടുകൾ. യാത്രക്കാർ താമരശ്ശേരി ചുരത്തിൽ കുടുങ്ങി കിടക്കുകയാണ്. നേരത്തെ വയനാട്ടിലേക്കുള്ള കുറ്റ്യാടി ചുരവും പാൽ ചുരവും ഗതാഗതം തടസ്സപ്പെട്ടിരുന്നു. മഴക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രി ഉന്നതല യോഗം വിളിച്ചിട്ടുണ്ട്. റവന്യൂ മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;}


from mathrubhumi.latestnews.rssfeed https://ift.tt/2OpadUu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages