കനത്ത മഴ; ഇടുക്കിയില്‍ മരണം 11, ഏഴു പേരെ കാണാതായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 9, 2018

കനത്ത മഴ; ഇടുക്കിയില്‍ മരണം 11, ഏഴു പേരെ കാണാതായി

തൊടുപുഴ:ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് അതിവേഗമുയരുന്ന പശ്ചാത്തലത്തിൽ മേഖലയിൽ അതിജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കനത്ത മഴയിലും മണ്ണിടിച്ചിലിലും ഉരുൾപ്പൊട്ടലിലും വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇടുക്കിയിൽ ഉരുൾപൊട്ടലിനെ തുടർന്ന് 11 പേർ മരിച്ചു. ഏഴ് പേരെ കാണാതായി. ദേവികുളം താലൂക്കിലെ മന്നംകണ്ടത്ത് മഴയിലും മണ്ണിടിച്ചിലിലും പെട്ട് ഏഴ് പേർ മരിച്ചു. ഇതിൽ പാത്തുമ്മ (65), മുജീബ് (38), ഷമീന (35) നിയ (7) മിയ (5) എന്നീ അഞ്ച് പേർ ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്. കൊരങ്ങട്ടിൽ മോഹനൻ കുറുമ്പനക്കൽ (52), ഭാര്യ ശോഭന (41) എന്നിവരാണ് മരിച്ച ബാക്കി രണ്ടുപേർ.മണ്ണിടിച്ചിലിനെ തുടർന്ന് ജില്ലയുടെ പല മേഖലകളിലും റോഡ് ഗതാഗതം പൂർണമായും തടസപ്പെട്ട നിലയിലാണ്. ഇടുക്കി താലൂക്കിലെ രാജപുരം ക്രിസ്തുരാജ് എൽ.പി സ്കൂളിനു സമീപം ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായി. കരികുളത്തിൽ വീട്ടിൽ മീനാക്ഷി അവരുടെ മകൻ രാജൻ, മകൾ ഉഷ എന്നിവരെയാണ് കാണാതായത്. ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി അനൗദ്യോഗിക വിവരമുണ്ട്. കഞ്ഞിക്കുഴി വിലേജ് ചുരുളിൽ ഉരുൾ പൊട്ടലിൽ രണ്ട് പേർ മരിച്ചു. കൊന്നത്തടി വില്ലേജിൽ അഞ്ച് വീടുകൾ പൂർണമായും തകർന്നതിനെ തുടർന്ന് 12 പേരെ പന്നിയാർകുട്ടി സ്കൂളിലേക്ക് മാറ്റി താമസിപ്പിച്ചു. മണ്ണിടിച്ചലിനെ തുടർന്ന് ജില്ലയുടെ പലഭാഗത്തും റോഡ് ഗതാഗതം ഭാഗികമായി തടസപ്പെട്ട നിലയിലാണ്. നേരിയമംഗലം- പമ്പള-കീറിതോട് റോഡിലൂടെയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. ഉടുമ്പൻചോല റോഡ്, രാജാക്കാട് പൊൻമുടി റോഡ്,രാജാക്കാട്- എ.എം.സി.എച്ച് സിറ്റി, ചെമ്മന്നർ- ഉടുമ്പൻചോല എന്നീ റോഡുകൾ തകർന്ന് ഗതാഗതം തടസപ്പെട്ടു.


from mathrubhumi.latestnews.rssfeed https://ift.tt/2M5P7xp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages