വീടുകളിൽ സ്ത്രീകൾ ചെയ്യുന്ന ഗാർഹിക ജോലിയും സർവ്വേകളിൽ ഉൾപ്പെടുത്താൻ സർക്കാർ പദ്ധതിയിടുന്നു. തൊഴിൽ സ്ഥിതിവിവരക്കണക്ക് പട്ടിക മെച്ചപ്പെടുത്തുന്നതോടൊപ്പം വേതന രഹിത തൊഴിലുകളുടെ മൂല്യം അളക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ജനുവരിമുതൽ ആരംഭിക്കാൻ പദ്ധതിയിടുന്ന സർവ്വേയിൽ ഗാർഹിക കാര്യങ്ങൾ നിർവ്വഹിക്കാൻ എത്ര സമയം ചിലവഴിക്കുന്നുവെന്ന് കണ്ടെത്തുകയാണ് പ്രധാനം. സർവ്വേയുടെ അടിസ്ഥാനത്തിലുള്ള കണ്ടെത്തലുകൾ ജൂൺ 2020 ൽ പ്രസിദ്ധീകരിക്കാനാണ് പദ്ധതി. പിന്നീട് മൂന്നുവർഷം കൂടുമ്പോൾ സർവ്വേ വീണ്ടും നടത്താനും പദ്ധതിയുണ്ടെന്ന് നാഷണൽ സാമ്പിൾ സർവ്വേ ഓഫീസ് ഡയറക്ടർ ജനറൽ ദേബി പ്രസാദ് മണ്ഡൽ വ്യക്തമാക്കി. പാചകത്തിനും വസ്ത്രം കഴുകാനുമായി വീട്ടമ്മമാർ എത്ര സമയം ചെലവിടുന്നുണ്ടെന്ന് കണ്ടെത്തുകയാണ് ലക്ഷ്യമെന്നും ഇതിലൂടെ ഫലപ്രദമായി ക്ഷേമ പദ്ധതികൾ ആവിഷ്ക്കരിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തെ അധികവേഗം വളരുന്ന സമ്പത്ത് വ്യവസ്ഥകളിൽ ഒന്നായിരുന്നിട്ടും ചില വിവരങ്ങളുടെ അഭാവം മൂലം തൊഴിൽമേഖല,ഗാർഹികം തുടങ്ങിയ പ്രധാനപ്പെട്ട മേഖലകളിൽ എന്ത് സംഭവിക്കുന്നുവെന്ന് മനസിലാക്കാൻ കഴിയാതെ വരുന്നു. 700 മില്യൺ ഇന്ത്യക്കാർ അതായത് അമേരിക്കൻ ജനസംഖ്യയുടെ രണ്ടിരട്ടിയോളം പേർ തൊഴിൽമേഖലയുടെ ഭാഗമല്ല, ഇവർ ഗാർഹിക രംഗത്തടക്കം നൽകുന്ന സംഭാവന ദേശീയ വരുമാനത്തിന്റെ പരിധിയിൽ വരുന്നുമില്ല. ഇന്ത്യയുടെ ജിഡിപി വളർച്ച ഇപ്പോൾ 27 ശതമാനമാണ്. സ്ത്രീകളെക്കൂടി ഉൾപ്പെടുത്തിയാൽ ഇത് ഇനിയും വർദ്ധിപ്പിക്കാം. ലോകത്തിലെ മൊത്തം കണക്ക് പരിശോധിച്ചാൽ പുരുഷൻമാരേക്കാൾ കൂടുതൽ ജോലിചെയ്യുന്നത് സ്ത്രീകളാണ്. ഇവരിൽ 75 ശതമാനവും വേതന രഹിത തൊഴിലും ഗാർഹിക ജോലിയും ചെയ്യുന്നവരാണ്. content highlight: Mapping unpaid women's work
from mathrubhumi.latestnews.rssfeed https://ift.tt/2vRm6uJ
via
IFTTT
No comments:
Post a Comment