കോഴിക്കോട്: കനത്ത മഴയേത്തുടർന്ന്മലയോര മേഖലകളായ വയനാടും മൂന്നാറുംഒറ്റപ്പെടുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ നാശനഷ്ടമാണ് ഇരു സ്ഥലങ്ങളിലും റിപ്പോർട്ട് ചെയ്യുന്നത്. മണ്ണിടിഞ്ഞതിനെ തുടർന്ന് താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം സ്തംഭിച്ചതോടെയാണ് വയനാട് ഒറ്റപ്പെട്ടത്. നേരത്തെ വയനാട്ടിലേക്കുള്ള മറ്റ് മാർഗങ്ങളായ കുറ്റ്യാടി ചുരത്തിലും പാൽ ചുരത്തിലും ഗതാഗതം തടസ്സപ്പെട്ടിരുന്നു. പേര്യ ചുരത്തിൽ മാത്രമാണ് ഭാഗികമായെങ്കിലും ഗതാഗതം ഉള്ളത്. ഇവിടെയും ഏത് സമയത്തും ഗതാഗതം തടസ്സപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. മൂന്നാറുംഒറ്റപ്പെട്ട നിലയിലാണ്. മഴക്കെടുതി മൂലംഇടുക്കി ജില്ലയിൽ മാത്രം 11 പേരാണ് മരിച്ചത്. പല സ്ഥലത്തും ഉരുൾപൊട്ടി. മൂന്നാറിൽ പരിക്കേറ്റവർക്ക് പോലും തിരിച്ച് വരാൻ കഴിഞ്ഞിട്ടില്ല. അടിമാലിയിൽ നിന്ന് മൂന്നാറിലേക്കുള്ള പല സ്ഥലങ്ങളിലും ഉരുൾപൊട്ടിയിട്ടുണ്ട്. പല സ്ഥലങ്ങളിലും മരങ്ങൾ വീണും റോഡ് ഗതാഗതം തടസ്സപ്പെട്ടിരിക്കയാണ്. നിരവധി വിനോദ സഞ്ചാരികളും മൂന്നാറിൽ കുടുങ്ങിയതായാണ് വിവരം. രക്ഷാപ്രവർത്തനത്തിനായി സൈന്യത്തെ വിളിച്ചിട്ടുണ്ട്. വയനാട്ടിൽ പുഴകളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. വൈത്തിരിയിൽ രണ്ടിടത്ത് ഉരുൾപൊട്ടി. പോലീസ് സ്റ്റേഷന് അടുത്തുള്ള ലക്ഷംവീട് കോളനിയിൽ മണ്ണിനടിയിൽപെട്ട വീട്ടമ്മ മരിച്ചു. ജോർജ്ജിന്റെ ഭാര്യ ലില്ലിയാണ് മരിച്ചത്. വൈത്തിരി പോലീസ് സ്റ്റേഷൻ ഉള്ളിൽ ഭാഗികമായി മണ്ണു നിറഞ്ഞു കിടക്കുന്നു. പോലീസ് സ്റ്റേഷനിലെ മെസ് ഹൗസ് പൂർണമായും തകർന്നു. മണ്ണ് ഇടിച്ചിലിൽ ലക്ഷംവീട് കോളനിയിലെ 2 വീട് പൂർണ്ണമായും 7 വീടുകൾ ഭാഗികമായും തകർന്നു. പഞ്ചാരകൊല്ലി വാളാട്ടുക്കുന്നിൽ ഉരുൾ പൊട്ടി പാലം ഒലിച്ചുപോയി. 15 കുടുംബങ്ങൾ പൂർണമായും ഒറ്റപ്പെട്ടു. വനത്തിലൂടെ മാത്രമേ പുറത്തുനിന്ന് ഇവിടേ എത്താനാകൂ. മാനന്തവാടി മക്കിമലയിൽ ഉരുൾപൊട്ടി രണ്ടുപേർ മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സൈന്യം ഉടൻ കണ്ണൂരിൽ നിന്ന് വയനാട്ടിലെത്തും.
from mathrubhumi.latestnews.rssfeed https://ift.tt/2AWnNMY
via
IFTTT
No comments:
Post a Comment