ഇതാദ്യമായി സെന്‍സെക്‌സ് 38,000 കടന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 9, 2018

ഇതാദ്യമായി സെന്‍സെക്‌സ് 38,000 കടന്നു

മുംബൈ: ഓഹരി വിപണി കാളകൾ പിടിമുറുക്കി. ഇതാദ്യമായി സെൻസെക്സ് 38,000 കടന്നു. നിഫ്റ്റിയാകട്ടെ 11,500നടുത്തെത്തി. സെൻസെക്സ് 117.47 പോയന്റ് ഉയർന്ന് 38,005ലും നിഫ്റ്റി 27 പോയന്റ് നേട്ടത്തിൽ 11479ലുമാണ് വ്യാപാരം നടക്കുന്നത്. എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ്. ലോഹം, എനർജി, പൊതുമേഖല ബാങ്കുകൾ തുടങ്ങിട വിഭാഗങ്ങളാണ് മികച്ച നേട്ടത്തിൽ. ബിഎസ്ഇയിലെ 1134 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 542 ഓഹരികൾ നഷ്ടത്തിലുമാണ്. ഐസിഐസിഐ ബാങ്ക്, സിപ്ല, സൺ ഫാർമ, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, ഇൻഫോസിസ്, ഹിൻഡാൽകോ, റിലയൻസ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോർകോർപ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടൈറ്റൻ കമ്പനി, യുപിഎൽ, ഒഎൻജിസി, ഹിന്ദുസ്ഥാൻ യുണിലിവർ, മാരുതി സുസുകി, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ, വിപ്രോ, എച്ച്ഡിഎഫ്സി, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര, ഏഷ്യൻ വിപണികളിലും പ്രതിഫലിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/2OTu8M0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages