ദുരിതാശ്വാസ കേന്ദ്രത്തില്‍ കഴിഞ്ഞ രണ്ടര വയസ്സുകാരി മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 21, 2018

ദുരിതാശ്വാസ കേന്ദ്രത്തില്‍ കഴിഞ്ഞ രണ്ടര വയസ്സുകാരി മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചു

ആലപ്പുഴ: പ്രളയത്തിനെത്തുടര്‍ന്ന് ദുരിതാശ്വാസ കേന്ദ്രത്തില്‍ കഴിഞ്ഞ രണ്ടര വയസ്സുകാരി മസ്തിഷ്‌ക ജ്വരം പിടിപെട്ട് മരിച്ചു. സുനില്‍- അനുപമ ദമ്പതികളുടെ മകള്‍ നിവേദ്യയാണ് മരിച്ചത്.

വ്യാഴാഴ്ചയാണ് കുട്ടിക്ക് പനി തുടങ്ങിയത്. പനി മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് സംസാരശേഷി അടക്കം നഷ്ടപ്പെട്ടതോടെ അടൂരുള്ള ബന്ധുവിന്റെ വീടിനടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് കൊല്ലത്തെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഇവിടെ വച്ചാണ് കുട്ടിക്ക് മസ്തിഷ്‌ക ജ്വരമാണെന്ന് കണ്ടെത്തിയത്.

തുടര്‍ന്ന്, വിശദമായ ചികിത്സയ്ക്കായി തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍, കുട്ടി തിങ്കളാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. ചെങ്ങന്നൂരിലെ വീട്ടില്‍ എത്തിച്ച സംസ്‌കാര ക്രിയകള്‍ നടത്തും.



from mangalam.com https://ift.tt/2Pr7Am5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages