ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ക്ക് കീഴില്‍ നേരിട്ട കുട്ട ബലാത്സംഗങ്ങളുടെയും കൊലപാതകങ്ങളുടെയും ലൈംഗികാടിമകളാക്കി അനേകം പെണ്‍കുട്ടികളെ വിറ്റഴിക്കപ്പെട്ടതിന്റെയും ഞെട്ടിക്കുന്ന കഥകള്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വഴി ലോകത്തിന് മുന്നിലെത്തിച്ച ഇറാഖ് വനിത നദിയാ മുറാദിന് ഒടുവില്‍ പ്രണയസാഫല്യം. ഇറാഖ് പിടിച്ച കാലത്ത ഐഎസ് തീവ്രവാദികള്‍ ലൈംഗികാടിമ ആക്കാന്‍ വേണ്ടി പിടിച്ചുകൊണ്ടു പോയ അനേകം യസീദി പെണ്‍കുട്ടികളില്‍ പെട്ട നദിയാ മുറാദ് 2014 ലാണ് രക്ഷപ്പെട്ട് ലോകത്തിന് മുന്നില്‍ ഐഎസിന് കീഴിലെ ലൈംഗികാടിമകളുടെ ദുരിതകഥകള്‍ പറഞ്ഞത്.
അനേകം തവണ തീവ്രവാദികളാല്‍ കൂട്ടബലാത്സംഗത്തിന് ഇരയാകുകയും ശാരീരിക പീഡനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്ത നദിയാ മുറാദ് ഐഎസ് തീവ്രവാദികളില്‍ നിന്നും രക്ഷപ്പെട്ട് തന്നേപ്പോലെ മനുഷ്യാവകാശ പ്രവര്‍ത്തനത്തില്‍ വ്യാപൃതനായിട്ടുള്ള ഇറാഖ് യുവാവ് അബിദ് ഷംദീനെയാണ് വിവാഹം ചെയ്യുന്നത്. ''സ്വന്തം ജനതയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ് ഞങ്ങളെ സംഗമിപ്പിച്ചത്. ആ പാതയിലൂടെ ഇനി ഒരുമിച്ച് നീങ്ങും.'' ഷംദീനുമായുള്ള വിവാഹത്തെക്കുറിച്ച് നദിയാ ട്വീറ്റ് ചെയ്തു. രണ്ടുപേരുടെയും ദുരിതകാലത്തെ വലിയ പോരാട്ടത്തിനിടയിലാണ് പരസ്പരം കണ്ടുമുട്ടിയതും പ്രണയിച്ചതും. അബിദും കുറിച്ചു. അബീദിന്റെ കുടുംബവും ഐഎസ് കാലത്ത് സീഞ്ഞാറില്‍ നിന്നും പാലായനം ചെയ്തതാണ്.
2014 ല്‍ വടക്കന്‍ ഇറാക്കിലെ സീഞ്ഞാറില്‍ നിന്നും ഐഎസ് തീവ്രവാദികള്‍ പിടികൂടിയ 5000 യസീദി പെണ്‍കുട്ടികളിലാണ് നദിയയേയും കൊണ്ടുപോയത്. പിന്നീട് തീവ്രവാദികളുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട നദിയാ മുറാദ് താനും മറ്റുള്ളവരും തീവ്രവാദികള്‍ക്ക് കീഴില്‍ നേരിട്ട ക്രൂരതകള്‍ ലോകത്തോട് വിളിച്ചു പറയാന്‍ ധൈര്യത്തോടെ രംഗത്ത് വന്നു. ഗ്രാമത്തില്‍ തീവ്രവാദികള്‍ 300 പേരെ കൂട്ടക്കൊല ചെയ്ത കൂട്ടത്തില്‍ നാദിയയുടെ ആറ് സഹോദരന്മാരും മാതാവും കൊല്ലപ്പെട്ടു. നാദിയ മുറാദിനെയും മറ്റുള്ളവരെയും മൊസൂളിലേക്ക് കൊണ്ടുപോയി. അവിടെ അനേകം തവണ ബലാത്സംഗത്തിനും ശാരീരിക പീഡനത്തിനും ഇരയായെന്നും ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമായിരുന്നെന്നും 2016 ല്‍ അവര്‍ പറഞ്ഞു. ഐഎസ് പിടച്ചുകൊണ്ടു പോയ ശേഷം മൂന്ന് മാസം കഴിഞ്ഞ് രക്ഷപ്പെട്ട നാദിയ ജര്‍മ്മനിയില്‍ രാഷ്ട്രീയാഭയം തേടുകയായിരുന്നു.
യുഎന്നിന്റെ ഐഎസ് ക്രൂരതകളെക്കുറിച്ചുള്ള അന്വേഷണ സംഘത്തോട് മനുഷ്യാവകാശ പ്രവര്‍ത്തക അമല്‍ ക്‌ളൂണിയുടെ പിന്തുണയോടെ നാദിയ എല്ലാം തുറന്നു പറയുകയായിരുന്നു. അവര്‍ പിന്നീട് നോബല്‍ സമ്മാനത്തിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടു. '' ഐഎസില്‍ നിന്നും രക്ഷപ്പെട്ടതിന് പിന്നാലെ 2015 ല്‍ കാണുമ്പോള്‍ എപ്പോഴും കുഞ്ഞുകൊണ്ടിരിക്കുന്ന എല്ലാവരേയും കരയിക്കുന്ന ദുര്‍ബ്ബലയായ പെണ്‍കുട്ടിയായിരുന്നു അവള്‍. എന്നാല്‍ ഇപ്പോള്‍ അവളൊരു നായികയാണ്. ഇരകളുടെ അവകാശങ്ങള്‍ക്കായി ഐഎസിനോട് കഠിനമായി പൊരുതിയവള്‍. അവളുടെ മുഖത്ത് ഇപ്പോള്‍ ചിികാണുമ്പോഴും അവള്‍ പുതിയൊരു ജീവിതത്തെയും കുടുംബത്തെയും കുറിച്ച് ചിന്തിക്കുന്നതും കാണുമ്പോള്‍ സന്തോഷം തോന്നുന്നു. '' അടുത്ത കൂട്ടുകാരന്‍ അഹമ്മദ് ബോര്‍ജസ് പറയുന്നു.
from mangalam.com https://ift.tt/2N5Thlu
via IFTTT
No comments:
Post a Comment