മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തെ വ്യത്യസ്തമാക്കുന്നത്.... പ്രളയത്തില്‍ കേരളത്തിന്റെ കൈപിടിച്ച സൈനീകനു പറയാനുള്ളത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 21, 2018

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തെ വ്യത്യസ്തമാക്കുന്നത്.... പ്രളയത്തില്‍ കേരളത്തിന്റെ കൈപിടിച്ച സൈനീകനു പറയാനുള്ളത്

കൊച്ചി : കേരളത്തിലെ പ്രളയക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീനഗര്‍, ചെന്നൈ, ഉത്തരാഞ്ചല്‍, മുംബൈ എന്നിവിടങ്ങളില്‍ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിന്നുണ്ടായ വ്യത്യാസം ചൂണ്ടിക്കാട്ടി കൊച്ചിയിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന സൈനീക ഓഫീസറുടെ അനുഭവം മുന്‍പൈലറ്റായിരുന്ന രാജീവ് ത്യാഗി ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത് ഇങ്ങനെ.

പൊതു സമൂഹത്തോടൊപ്പം നിന്ന് മുന്‍ നിരയില്‍ പ്രവര്‍ത്തിച്ച പൊതുഭരണ വകുപ്പാണ് മുഖ്യമായും ഇതിന്റെ പ്രശംസ അര്‍ഹിക്കുന്നതെന്നാണ് ഇദ്ദേഹത്തിന് പറയാനുള്ളത്. മറ്റുള്ളിടങ്ങളില്‍ പൊതുവെ മറഞ്ഞിരിക്കുകയും മുന്‍നിരയില്‍ പ്രത്യക്ഷപ്പെടാന്‍ കൂട്ടാക്കാതിരിക്കുകയും ചെയ്യുന്ന ഇവര്‍ ഇവിടെ ദുരിതബാധിതര്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. രണ്ടാമതായി കേരളത്തിലെ ചെറുപ്പക്കാരാണ്. അവര്‍ സ്വന്തം നിലയ്ക്ക് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയായിരുന്നു. ഐടി കമ്പനികള്‍ അവരുടെ സ്റ്റാഫിന് രക്ഷാപ്രവര്‍ത്തണങ്ങള്‍ നടത്താന്‍ അവധി നല്‍കിയിരുന്നു. പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ സോഫ്റ്റ്‌വെയര്‍ സംവിധാനമടക്കം സജ്ജരായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് ഭക്ഷണവും മറ്റ് ആവശ്യവസ്തുക്കളും എത്തിക്കുന്ന ചെറുപ്പക്കാരെ ഏകോപിപ്പിച്ചുകൊണ്ടായിരുന്നു ഇവരുടെ പ്രവര്‍ത്തനം. താന്‍ ഉള്‍പ്പെട്ടിരുന്ന ഫ്‌ളാറ്റ് സമുച്ചയത്തില്‍ നിന്നും ചെറിയ പെണ്‍കുട്ടികള്‍ ഒറ്റ രാത്രികൊണ്ട് മൂന്ന് ലക്ഷം രൂപ പിരിച്ചെടുക്കുകയും ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യുകയുമായിരുന്നു.

മൂന്നാമതായി മത്സ്യത്തൊഴിലാളികളാണ്. വലിയ ബോട്ടുകള്‍ വാഹനങ്ങളിലെത്തിച്ച് ഒറ്റപ്പെട്ട ഒന്നൊന്നായി അവര്‍ രക്ഷിച്ചെടുത്തു. അതേപോലെ തന്നെ മറ്റുള്ളവര്‍ ചെറു സംഘങ്ങളായി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. മറ്റുള്ള സ്ഥലങ്ങളിലേതു പോലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇവിടെ ആരും കാത്തു നിന്നില്ല. ജാതി,മതി,വര്‍ഗീയ ചിന്തകള്‍ക്ക് അതീതമായി എല്ലാ സംഘങ്ങളും ഒരുമിച്ച് തോളോട്‌തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചത് കണ്ടപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഞാന്‍ ഒരു പള്ളിയില്‍ ഭക്ഷ്യധാന്യങ്ങളുമായി എത്തിയപ്പോള്‍ കൂടുതല്‍ പേര്‍ പട്ടിണിയില്‍ കഴിയുന്ന ക്ഷേത്രത്തിലേക്ക് അവരെന്നെ വഴികാട്ടി. നമ്മളില്‍ ഒരു വിഭാഗവും, രാഷ്ര്ടീയക്കാരും പറയുന്നത് മാറ്റിവെച്ച് എനിക്ക് നിസ്സംശയം പറയാനാവും, ഈ രാജ്യത്തിന് ഒുരു മികച്ച ഭാവിയുണ്ട് എന്നത്.



from mangalam.com https://ift.tt/2Pn0cZf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages