ഭോപ്പാല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചവരെ വളര്‍ത്തു നായ കടിച്ചോടിച്ചു. കൊതുകു ശല്യം മാറാന്‍ പുകയിടാന്‍ വൈകുന്നേരം പുറത്തിറങ്ങിയ പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് കത്തിചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.
പെണ്‍കുട്ടിയെ സമീപത്തുള്ള ഒരു കുടിലിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ വളര്‍ത്തു നായ അക്രമികളിലൊരാളുടെ കാലില്‍ കടിച്ചു. കത്തി ഉപയോഗിച്ച് നായയെ ആക്രമിച്ചെങ്കിലും നായ കടി വിടാന്‍ കൂട്ടാക്കിയില്ല. ഇതോടെ ബഹളം കേട്ട അയല്‍ക്കാര്‍ വന്നതോടെ അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
പിന്നീട് കുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ പ്രതികളായ ഐഷു അഹിര്‍വാര്‍, പണ്ഡിറ്റ് അഹിര്‍വാര്‍ എന്നിവരെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ പോസ്‌കോ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു.
from mangalam.com https://ift.tt/2N7HF1g
via IFTTT
No comments:
Post a Comment