പാലക്കാട്: സംസ്ഥാനത്ത് എവിടെ റോഡ് തകർന്നാലും ഇനി ആപ്പിലൂടെ പരാതികൾ അയക്കാം. റോഡുകളുടെ ശോചനീയാവസ്ഥ, വെള്ളക്കെട്ട് പ്രശ്നം പൊതുജനങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് അധികൃതരെ അറിയിക്കാവുന്ന സംവിധാനമാണിത്. പി.ഡബ്ല്യു.ഡി. ഫിക്സിറ്റ് എന്ന് പേരിട്ടിരിക്കുന്ന ആപ്പ് പ്ലേസ്റ്റോറിൽ നിന്നും പൊതുജനങ്ങൾക്ക് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ആപ്പുകൾ വഴി അയക്കുന്ന പരാതികൾ സംബന്ധിച്ച അലർട്ടുകൾ അതാത് സ്ഥലങ്ങളിലെ അസിസ്റ്റന്റ് എൻജിനീയർമാർ, എക്സിക്യുട്ടീവ് എൻജിനീയർ തുടങ്ങിയവർക്ക് ഇ-മെയിൽ, മെസ്സേജ് അലർട്ടുകളായി ലഭിക്കും. പരാതികൾ ലഭിച്ചാലുടൻ നടപടിയെടുക്കണം. ഇതിനായി എൻജിനീയർമാർക്ക് പ്രത്യേകം ഐ.ഡി.കളിലൂടെ ലോഗിൻ ചെയ്യാനുള്ള വെബ്സൈറ്റുമുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ സാങ്കേതിക വിഭാഗമാണ് ആപ്പ് നിർമിച്ചിരിക്കുന്നത്.ചെയ്യേണ്ടത് ഇത്ര മാത്രംഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് പൊതുമരാമത്ത് വകുപ്പിന്റെ പി.ഡബ്ല്യു.ഡി. ഫിക്സിറ്റ് ആപ്പ് ഡൗൺലോഡ് ചെയ്യുക. ലോഗിൻ ചെയ്താൽ വലതു വശത്തായി റിപ്പോർട്ട് എന്നൊരു ഒാപ്ഷൻ ഉണ്ടാവും. ഇത് സെലക്ട് ചെയ്താൽ ആഡ് കംപ്ലെയിന്റ് എന്ന ഒാപ്ഷൻ കാണാം. ഇതിൽ ക്ലിക്ക് ചെയ്താൽ താഴെയായി പരാതിയുള്ള റോഡിന്റെ ചിത്രവും പ്രശ്നം ഏത് പ്രദേശത്താണെന്നും ചേർക്കാവുന്നതാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2LaWwX9
via
IFTTT
No comments:
Post a Comment