ട്രെന്‍ഡ് ബ്രിഡ്ജ് ടെസ്റ്റിന്റെ കടിഞ്ഞാണ്‍ ഇന്ത്യയുടെ കയ്യില്‍; ഇംഗ്ലണ്ടിന് 521 റണ്‍സ് വിജയക്ഷ്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 21, 2018

ട്രെന്‍ഡ് ബ്രിഡ്ജ് ടെസ്റ്റിന്റെ കടിഞ്ഞാണ്‍ ഇന്ത്യയുടെ കയ്യില്‍; ഇംഗ്ലണ്ടിന് 521 റണ്‍സ് വിജയക്ഷ്യം

ട്രെൻഡ് ബ്രിഡ്ജ്: രണ്ടു ദിവസത്തിലധികം കളി ബാക്കി നിൽക്കെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ കടിഞ്ഞാൺ ഇന്ത്യയുടെ കയ്യിൽ. രണ്ടാം ഇന്നിങ്സിൽ ഏഴിന് 352 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്ത ഇന്ത്യ, ഇംഗ്ലണ്ടിന് നൽകിയത് 521 റൺസ് വിജയലക്ഷ്യം. അടിച്ചു തകർത്ത ഹാർദിക് പാണ്ഡ്യ അർധസെഞ്ചുറി നേടിയതിനു പിന്നാലെ ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. 52 പന്തുകൾ നേരിട്ട പാണ്ഡ്യ 52 റൺസെടുത്ത് പുറത്താകാതെ നിന്നു. രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് ഒടുവിൽ വിവരം ലഭിക്കുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 23 റൺസ് എടുത്തിട്ടുണ്ട്. അലസ്റ്റർ കുക്കും, ക്വിന്റൺ ജെന്നിങ്സുമാണ് ക്രീസിൽ. രണ്ടു ദിവസത്തെ കളി ബാക്കി നിൽക്കെ ഇന്ത്യ വിജയപ്രതീക്ഷയിലാണ്. നേരത്തെ നായകൻ വിരാട് കോലിയുടെ സെഞ്ചുറിയിയിരുന്നു ഇന്ത്യൻ ഇന്നിങ്സിന്റെ പ്രത്യേകത. ആദ്യ ഇന്നിങ്സിൽ മൂന്നു റൺസ് അകലെ വെച്ച് നഷ്ടമായ സെഞ്ചുറി കോലി രണ്ടാം ഇന്നിങ്സിൽ നേടിയെടുക്കുകയായിരുന്നു. 192 പന്തിൽ നിന്ന് 10 ബൗണ്ടറികൾ ഉൾപ്പെടെയാണ് കോലി ടെസ്റ്റിലെ തന്റെ 23-ാം സെഞ്ചുറി നേടിയത്. സെഞ്ചുറിക്കു പിന്നാലെ കോലിയെ ക്രിസ് വോക്സ് മടക്കി. 197 പന്തിൽ നിന്ന് 103 റൺസെടുത്ത ഇന്ത്യൻ നായകൻ വോക്സിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു. നേരത്തെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 161 ന് പുറത്താക്കിയ ഇന്ത്യ 168 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയിരുന്നു. അഞ്ചു വിക്കറ്റെടുത്ത ഹാർദിക് പാണ്ഡ്യയാണ് ഇംഗ്ലണ്ടിനെ തകർത്തത്. പാണ്ഡ്യയുടെ കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടമാണിത്. Content Highlights:india vs england 3rd test day 3


from mathrubhumi.latestnews.rssfeed https://ift.tt/2Pt7Lh0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages