ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ തന്നെ- റവന്യൂ മന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 10, 2018

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ തന്നെ- റവന്യൂ മന്ത്രി

കൊച്ചി: മഴക്കെടുതിയെ തുർന്നുണ്ടായ നാശനഷ്ടങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ. ഇടുക്കിലയടക്കം ശക്തമായ മഴ തുടർന്നുകൊണ്ടിരിക്കുകയാണ്. മുന്നൊരുക്കങ്ങൾ നടത്തിയത് കൊണ്ട് വലിയ ദുരന്തങ്ങളൊന്നും ഉണ്ടായില്ല. അതേ സമയം പുതുതായി ഉണ്ടായികൊണ്ടിരിക്കുന്ന സംഭവങ്ങൾ കൈകാര്യം ചെയ്യാൻ സൈന്യത്തിന്റെയടക്കം സഹായം ലഭ്യമാക്കിയിട്ടുണ്ട്. ഇടുക്കിയിൽ മൂന്ന് ഷട്ടറുകൾ തുറന്നതോടെ ജലനിരപ്പ് വർധിക്കാതിരിക്കാൻ ഇടമലയാറിൽ നിന്ന് വെള്ളം തുറന്ന് വിടുന്നതിൽ അല്പം കുറവ് വരുത്തിയിട്ടുണ്ട്. കേന്ദ്ര സംഘം ഇപ്പോഴും കേരളത്തിലുണ്ട്. ദുരന്തസമയത്ത് തന്നെ കേന്ദ്ര സംഘം നേരിട്ട് കണ്ട് ബോധ്യപ്പെട്ടതാണ്. അത് കേരളത്തിന് അനുകൂലമാണെന്നും മന്ത്രി പറഞ്ഞു. ബലിതർപ്പണമടക്കമുള്ള കാര്യങ്ങളിൽ വിശ്വാസത്തിനനുസൃതമായി ജാഗ്രതയോടെ ചെയ്യുക. സർക്കാരിനോട് ജനങ്ങൾ പൂർണ്ണമായി സഹകരിക്കണം. സമൂഹ്യമാധ്യമങ്ങളിലടക്കം ജാഗ്രതയോടെ ഇടപെടണം. അവലോകന യോഗത്തിന് ശേഷം മറ്റുകാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2MyL35f
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages