തിരുവനന്തപുരം: സിപിഐക്ക് കാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നൽകാൻ തീരുമാനമായി. സിപിഎമ്മിന് ഒരു മന്ത്രികൂടി വരുന്നതോടെയാണ് സിപിഐ അവകാവശ വാദം ഉന്നയിച്ചത്. സിപിഎം-സിപിഐ അനൗദ്യോഗിക നേതൃതല ചർച്ചയിലാണ് ചീഫ് വിപ്പ് നൽകാൻ തീരുമാനിച്ചത്. ചീഫ് വിപ്പിനെ തീരുമാനിക്കാൻ സിപിഐ എക്സിക്യുട്ടീവ് ഈ മാസം 20-ന് ചേരും.പ്രധാന വകുപ്പുകൾ ലഭിക്കാത്തതിനെ തുടർന്നാണ് ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കാൻ സിപിഐ തീരുമാനിച്ചത്. ബന്ധു നിയമന വിവാദത്തിൽ മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്ന ഇ.പി.ജയരാജനെ മടക്കി കൊണ്ടുവരാൻ നേരത്തെ ധാരണയായിരുന്നു. ജയരാജൻ തിരിച്ചെത്തുന്നതോടെ അഴിച്ചുപണയിൽ തങ്ങൾക്കും ഒരു കാബിനറ്റ് പദവി നൽകണമെന്ന ആവശ്യവുമായി സിപിഐ രംഗത്തെത്തിയിരുന്നു. ഇതിന് സിപിഎം നേരത്തെ തന്നെ സമ്മതിക്കുകയും ചെയ്തിട്ടുള്ളതാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2OYWN2z
via
IFTTT
No comments:
Post a Comment