പള്ളിവാസലിൽ വിദേശികൾ കുടുങ്ങി;രക്ഷിക്കണമെന്നാവശ്യപ്പെട്ട് വീഡിയോ സന്ദേശം;സൈന്യത്തെ അയച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 10, 2018

പള്ളിവാസലിൽ വിദേശികൾ കുടുങ്ങി;രക്ഷിക്കണമെന്നാവശ്യപ്പെട്ട് വീഡിയോ സന്ദേശം;സൈന്യത്തെ അയച്ചു

മൂന്നാർ:പള്ളിവാസലിലെ പ്ലംജൂഡി റിസോട്ടിൽ വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു. റിസോട്ടിന് സമീപം ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. സഞ്ചാരികൾക്ക് പുറത്തുകടക്കാൻ പറ്റാത്ത അവസ്ഥയാണ്. വിദേശികൾ ഉൾപ്പടെ 30 ഓളം വിനോദ സഞ്ചാരികളാണ് രണ്ട് ദിവസമായി റിസോർട്ടിൽ കുടുങ്ങി കിടക്കുന്നത്. സഹായമഭ്യർത്ഥിച്ച് സഞ്ചാരികളിൽ ഒരാൾ പുറത്തുവിട്ട വീഡിയോ സന്ദേശം മാധ്യമങ്ങൾ പുറത്തുവിട്ടു. വിനോദ സഞ്ചാരികളെ അവിടെയെത്തിച്ച ഡ്രൈവർമാരാണ് വീഡിയോ പുറത്തുവിട്ടത്. 20 ഓളം കുടുംബങ്ങൾ റിസോട്ടിലുണ്ടെന്നും വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ തങ്ങൾക്കൊപ്പമുണ്ടെന്നും സഞ്ചാരി പറഞ്ഞു. ദുരന്ത നിവാരണ അതോറിറ്റിയുടേയും, ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെയും നിർദ്ദേശത്തെ മറികടന്ന് ഈ മേഖലയിൽ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങളിലൊന്നാണ് പ്ലംജൂഡി റിസോർട്ട്. ഈ റിസോർട്ട് സുരക്ഷിതമല്ലെന്ന മുന്നറിയിപ്പ് പലതവണ അധികാരികൾ നൽകിയിരുന്നു. ഇതുവരെയും രക്ഷാപ്രവർത്തനം ഇവിടെ നടന്നിട്ടില്ല. ബുധനാഴ്ച രാത്രി ഇവിടെ പാറയിടിയുകയും തുടർന്ന് ഉരുൾപൊട്ടലുണ്ടാവുകയുമായിരുന്നു. പള്ളിവാസലിൽ നിന്നും നാല് കിലോമീറ്ററോളം മുകളിലാണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്. പോലീസിനു പോലും അവിടേയ്ക്ക് എത്താൻ സാധിക്കാത്ത അവസ്ഥയാണ്. അതേസമയം സഞ്ചാരികൾ എല്ലാവരും പൂർണ സുരക്ഷിതരാണെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. സംഭവ വിവരം അറിഞ്ഞയുടൻ തന്നെ മന്ത്രി ഇവരെ ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ വിലിയിരുത്തിയിരുന്നു. നിലവിൽ അവർക്ക് സുരക്ഷാ പ്രശ്നങ്ങൾ ഇല്ലെന്നും അവിടത്തെ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് മന്ത്രി മിലിട്ടിറിയുടെ സഹായം തേടിയതിനെ തുടർന്ന് മിലിട്ടിറി സംഘം അവിടേക്ക് തിരിച്ചിട്ടുണ്ട്. ടൂറിസ്റ്റുകൾക്ക് ഭക്ഷണമടക്കമുള്ള കാര്യങ്ങൾ സൗജന്യമായി നൽകാൻ മന്ത്രി റിസോർട്ട് അധികൃതർക്ക് നിർദ്ദേശം നൽകി. ഇടുക്കിയിൽ ഉള്ള വിദേശികൾ അടക്കമുള്ള ടൂറിസറ്റുകളെ എത്രയും വേഗം ജില്ലക്ക് പുറത്തുള്ള സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റുവാനും മന്ത്രി നിർദ്ദേശം നൽകി. ഇടുക്കിയിൽ വിനോദ സഞ്ചാരം പൂർമായും നിരോധിച്ചതായും ഏതെങ്കിലും ടൂറിസ്റ്റുകൾക്കോ, ടൂറിസം കേന്ദ്രത്തിനോ ,റിസോർട്ടുകൾക്കോ എന്തെങ്കിലും പ്രശ്നം ഉണ്ടായൽ ഉടൻ തന്നെ ജില്ലാ ഭരണകൂടത്തിനേയോ ടൂറിസം വകുപ്പിനേയോ അറിയിക്കുവാനും ,നിലവിൽ പരിഭ്രാന്തിക്ക് കാരണമില്ലെന്നും മന്ത്രി അറിയിച്ചു. Content Highlights:tourists including foreigners stuck in Munnar resort


from mathrubhumi.latestnews.rssfeed https://ift.tt/2Mamkar
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages