ജലനിരപ്പ് 2401.46 അടി: ജലപ്രവാഹം കൂടുന്നു; കൂടുതല്‍ വെള്ളം തുറന്നുവിടും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 10, 2018

ജലനിരപ്പ് 2401.46 അടി: ജലപ്രവാഹം കൂടുന്നു; കൂടുതല്‍ വെള്ളം തുറന്നുവിടും

ഇടുക്കി: മൂന്ന്ഷട്ടറുകൾ തുറന്നിട്ടും അനിയന്ത്രിതമായി വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന പശ്ചാത്തലത്തിൽ 11.30 ഓടെ കൂടുതൽ വെള്ളം ഒഴുക്കിക്കളയാൻ ധാരണ. കെ.എസ്.ഇ.ബിയും ഡാം സുരക്ഷാ അധികൃതരും തമ്മിൽ ഇതു സംബന്ധിച്ച് ചർച്ച നടത്തി. നിലവിൽ സെക്കന്റിൽ ഒന്നേകാൽ ലക്ഷം ലിറ്റർ വെള്ളമാണ് ഒഴുക്കിവിടുന്നത്. ഇത് മൂന്നു ലക്ഷം ലിറ്ററാക്കി ഉയർത്താനാണ് ധാരണ. നിലവിൽ 2401.46 അടിയാണ് ജലനിരപ്പ്. അണക്കെട്ടിന്റെ സംഭരണ ശേഷി 2403 അടിയാണ്. ഇടുക്കിയിൽ നിന്നും വെള്ളം കൂടുതൽ ഒഴുക്കിവിടുകയാണെങ്കിൽ ഇടമലയാർ അണക്കെട്ടിന്റെ ഷട്ടർ താഴ്ത്തി വെള്ളം ഒഴുക്കിവിടുന്നത് നിയന്ത്രിക്കാനും സാധ്യതയുണ്ട്. നിലവിൽ പെരിയാർ രണ്ടായി പിരിയുന്ന ആലുവാ മണപ്പുറംവെള്ളത്തിനടിയിലാണ്. അങ്കമാലി കാലടി തുടങ്ങിയ ജനവാസ മേഖലകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. പെരിയാർ തീരത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ രാവിലെ എഴുമണിയോടെയാണ് തുറന്നത്. ട്രയൽ റണ്ണിന്റെ ഭാഗമായി വ്യാഴാഴ്ച തുറന്ന ഷട്ടർ അടച്ചിരുന്നില്ല. വെള്ളത്തിന്റെ കുത്തൊഴുക്ക് കാരണം ചെറുതോണി പട്ടണത്തിൽ റോഡിന്റെ വശങ്ങൾ ഇടിഞ്ഞു. രണ്ട്, മൂന്ന്, നാല് ഷട്ടറുകളാണ് തുറന്നു വിട്ടത്. ജില്ലാ കളക്ടർ ചെറുതോണിയിലെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു. വ്യാഴാഴ്ച ഉച്ചയോടെ ഒരു ഷട്ടർ ഉയർത്തി വെള്ളം തുറന്നുവിട്ടിരുന്നു. രാവിലെ ഏഴ് മണിയോടെയാണ് രണ്ടു ഷട്ടറുകൾ കൂടി തുറന്നുവിട്ടത്. ഇതോടെ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർക്ക് അധികൃതർ കർശന ജാഗ്രതാ നിർദേശം നൽകി. ചെറുതോണിയിൽ ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഷട്ടറുകൾ 40 സെ.മീറ്റർ വീതമാണ് തുറന്നത്. ഇന്നലെ തുറന്ന ഒരു ഷട്ടറിന്റെ ഉയരം 50 ൽ നിന്ന് ഇന്ന് 40 ആക്കുകയും ചെയ്തു. 25 സെ.മീറ്റർ ഉയർത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. അഞ്ചു ഷട്ടറിൽ മധ്യഭാഗത്തെ ഷട്ടറായിരുന്നു ഇന്നലെ തുറന്നത്. നാല് മണിക്കൂറാണ് ട്രയൽ നിശ്ചയിച്ചിരുന്നതെങ്കിലും ജലനിരപ്പ് കൂടികൊണ്ടിരുന്നതിനാൽ പുലർച്ചവരെ ഷട്ടർ തുറന്നിടാൻ പിന്നീട് തീരുമാനിക്കുകയായിരുന്നു. LIVE UPDATES $(document).ready(function(){ get_liveblog(5); }); function get_liveblog(sheet) { $.ajax({ url: '/stat/liveblog.php?sheet='+sheet, dataType: 'html', beforeSend:function(){ $('.liveblog').html('Loading Live Updates...'); }, success: function(data) { $('.liveblog').html(data); } }); } .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;}


from mathrubhumi.latestnews.rssfeed https://ift.tt/2vTuVE1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages