ജമ്മു കശ്മീരിന് പ്രത്യേക പദവി ചോദ്യംചെയ്തുള്ള ഹര്‍ജി പരിഗണിക്കുന്നത് ജനുവരി വരെ നീട്ടിവച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 31, 2018

ജമ്മു കശ്മീരിന് പ്രത്യേക പദവി ചോദ്യംചെയ്തുള്ള ഹര്‍ജി പരിഗണിക്കുന്നത് ജനുവരി വരെ നീട്ടിവച്ചു

ന്യുഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയിലെ 35A വകുപ്പിന്റെ നിയമസാധുത ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി നീട്ടിവച്ചു. ജമ്മു കശ്മീരിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി. 2019 ജനുവരി വരെയാണ് ഹര്‍ജി നീട്ടിയത്. ജനുവരി 19ന് ഹര്‍ജി പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഈ വര്‍ഷം അവസാനത്തോടെ ജമ്മു കശ്മീരില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേസില്‍ വാദം കേള്‍ക്കുന്നത് മാറ്റിവയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ എല്ലാ സുരക്ഷാ ഏജന്‍സികളും തെരഞ്ഞെുടപ്പുമായി ബന്ധപ്പെട്ട തിരക്കിലാണെന്ന് സംസ്ഥാനത്തിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ചൂണ്ടിക്കാട്ടി. 35A വകുപ്പിനെ കുറിച്ചുള്ള ഏതുചര്‍ച്ചയും സംസ്ഥാനത്തെ ക്രമസമാധാന വിഷയത്തെ ബാധിക്കുമെന്നും അദ്ദഹം ചൂണ്ടിക്കാട്ടി.

സെപ്തംബറില്‍ ആരംഭിക്കുന്ന പഞ്ചായത്തതെരഞ്ഞെടുപ്പ് എട്ടു ഘട്ടങ്ങളായി ഡിസംബറിലായിരിക്കും പൂര്‍ത്തിയാകുക. തെരഞ്ഞെടുപപ് സമാധാനപരമായി പൂര്‍ത്തിയാക്കണം. വികാരപരമായ വിഷയങ്ങള്‍ വരുന്നത് ക്രമസമാധന വിഷയങ്ങളില്‍ പ്രശ്‌നമുണ്ടാക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ഇതുപരിഗണിച്ചാണ് കോടതി വാദം നീട്ടിവച്ചത്.

അതേസമയം, കോടതി ഹര്‍ജി ഇന്ന് പരിഗണിക്കുന്ന പശ്ചാത്തലത്തില്‍ കശ്മീരില്‍ വിഘടനവാദികള്‍ ബന്ദ് നടത്തുകയാണ്. ബന്ദ് പൂര്‍ണ്ണമായിരിക്കണമെന്ന് വിവിധ വിഘടനവദ സംഘടനകള്‍ ആവശ്യപ്പെട്ടു. കടകളും വ്യാപാര സ്ഥാപനങ്ങഴും വിദ്യാഭ്യാസ സ്ഥാപനങ്ങളും എല്ലാം അടഞ്ഞുകിടക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകളിലും ബാങ്കുകളിലും ഇന്ന് ഹാജര്‍ നില കുറവാണ്. ബന്ദിന് വിവിധ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.



from mangalam.com https://ift.tt/2PTsOcQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages