ന്യൂഡല്‍ഹി: മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയ്‌സ് ഒലാന്ദേയുടെ കാമുകിയെ നായികയാക്കി സിനിമാ നിര്‍മ്മാണത്തിലൂടെ റിലയന്‍സ് റഫാല്‍ വിമാനക്കരാറില്‍ പങ്കാളികളായതായി ആരോപണം. ഒലാന്ദേയുടെ കാമുകി ജൂലി ഗായെയുടെ റൂഷ് ഇന്റര്‍ നാഷണലിന് സിനിമാ നിര്‍മ്മാണത്തിന് സാമ്പത്തിക സഹായം നല്‍കാന്‍ റഫാല്‍ ധാരണാപത്രം ഒപ്പിടുന്നതിന് രണ്ടു ദിവസം മുമ്പാണ് ധാരണയായതെന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇന്ത്യയിലെ ഒരു പ്രമുഖ ദേശീയ മാധ്യമമാണ്.
2016 ജനവരിയിലെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഫ്രാങ്കോയ്‌സ് ഒളാന്ദേയും തമ്മില്‍ 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനാണ് ധാരണാപത്രം ഒപ്പിട്ടത്. എന്നാല്‍ കരാര്‍ ഒപ്പു വെയ്ക്കുന്നതിന് രണ്ടു ദിവസം മുമ്പ് ജനുവരി 24 ന് റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ് ഫ്രഞ്ച് സിനിമ നിര്‍മ്മിക്കുന്നതിനായി ജൂലി ഗായെയുടെ റൂഷ് ഇന്റര്‍നാഷണലുമായി ധാരണ ഉണ്ടാക്കി റിലയന്‍സ് കരാറില്‍ പങ്കാളികളായി എന്നാണ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
റഫേല്‍ കരാര്‍ തന്റെ കമ്പനിക്ക് ലഭിക്കണമെന്ന ലക്ഷ്യത്തോടെയാണ് അനില്‍ അംബാനി ഈ സിനിമ നിര്‍മ്മിച്ചതെന്നാണ് ആരോപണം. ഫ്രഞ്ച് പ്രസിഡന്റിന്റെ കാമുകിയുടെ സിനിമാ കരാറില്‍ ഒപ്പിട്ടതിന്റെ രണ്ടു ദിവസം കഴിഞ്ഞ് 26 ാം തീയതി 36 വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ ധാരണയായെങ്കിലും സാമ്പത്തിക പ്രതിസന്ധിയില്‍ തട്ടി കരാര്‍ ഒപ്പിട്ടില്ല. പിന്നീടാണ് ഡസോട്ട് ഏവിയേഷനുമായി ചേര്‍ന്ന് അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് 59,000 കോടി രൂപയുടെ റഫാല്‍ കരാറില്‍ ഏര്‍പ്പെട്ടത്. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം 2016 സപ്തംബര്‍ 23 ന് ഡല്‍ഹിയില്‍ വച്ചാണ് ഇരുരാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാര്‍ 59,000 കോടിയുടെ അന്തിമ കരാര്‍ ഒപ്പിട്ടത്.
കരാര്‍ ഒപ്പിടുമ്പോള്‍ ജൂലി ഗായെ പ്രസിഡന്റ് ഒലാന്ദയ്‌ക്കൊപ്പം പാരീസിലെ എല്‍സി കൊട്ടാരത്തിലായിരുന്നു താമസം. വിമാന നിര്‍മ്മാണത്തില്‍ പ്രാവീണ്യമുള്ള പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടീക്ക്‌സ് ലിമിറ്റഡിനെ ഒഴിവാക്കിയാണ് മോദി സര്‍ക്കാര്‍ റഫേല്‍ കരാര്‍ റിലയന്‍സിന് നല്‍കിയത്. ഇത് ഇന്ത്യയില്‍ വലിയ രാഷ്ര്ടീയ കോളിളക്കങ്ങള്‍ക്ക് ഇടയാക്കി. ഇത് ഇപ്പോഴും തുടരുകയാണ്. വിമാന നിര്‍മ്മാണത്തില്‍ മുന്‍പരിചയമില്ലാത്ത റിലയന്‍സിന് ലഭിച്ച ഏറ്റവും വലുതും ആദ്യത്തേതുമായ കരാറായിരുന്നു.
റഫാല്‍ വിമാനക്കരാറിലെ ഡസോട്ട് റിലയന്‍സ് ലിമിറ്റഡ് എന്ന സംയുക്ത കമ്പനിയില്‍ റിലയന്‍സിന് 51 ശതമാനവും ഫ്രഞ്ച് വിമാന നിര്‍മ്മാണ കമ്പനിയായ ഡസോട്ട് ഏവിയേഷന് 49 ശതമാനവും ഓഹരി പങ്കാളിത്തമാണുള്ളത്. ഇന്ത്യഫ്രാന്‍സ് സര്‍ക്കാരുകള്‍ തമ്മിലുള്ള കരാറുകളുടെ അടിസ്ഥാനത്തില്‍ 36 റഫേല്‍ വിമാനങ്ങള്‍ നിര്‍മ്മിക്കുന്ന പ്രഖ്യാപനം നരേന്ദ്ര മോദി ആദ്യമായി നടത്തിയപ്പോള്‍ അനില്‍ അംബാനിയും പാരിസില്‍ ഉണ്ടായിരുന്നു. 2015 ഏപ്രില്‍ 10നായിരുന്നു ഈ പ്രഖ്യാപനം വന്നത്.
യുഎഇ അടക്കം എട്ട് രാജ്യങ്ങളില്‍ റിലീസ് ചെയ്ത ചിത്രം പക്ഷേ ഇന്ത്യയില്‍ റിലീസ് ചെയ്തില്ല. ഫ്രഞ്ച് സിനിമയുടെ ആദ്യ സ്‌ക്രീനിങ് നടന്നത് സ്‌പെയിനിലെ 2017 സാന്‍ സെബാസ്റ്റിയന്‍ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലിലാണ്. ഈ സിനിമ ഇന്ത്യയില്‍ എത്തിയില്ല.
ഡസോട്ട് ഏവിയേഷന്‍ ചെയര്‍മാനും അനില്‍ അംബാനിയും ചേര്‍ന്ന് ഡെസോട്ട് എയ്‌റോ സ്‌പേസിന്റെ നിര്‍മ്മാണ പ്ലാന്റിന് നാഗ്പൂരില്‍ ശിലയിട്ട് എട്ട് ആഴ്ചയായപ്പോഴായിരുന്നു സിനിമയുടെ റിലീസ്. 2014 ജനുവരിയിലാണ് ഒലാന്ദയുമായി ഗായെക്കുള്ള ബന്ധം പരസ്യമായത്. യുഎഇ, തായ്‌വാന്‍, ലെബാനോന്‍, ബെല്‍ജിയം, എസ്‌റ്റോണിയ, ലാത്‌വിയ തുടങ്ങിയ എട്ട് രാജ്യങ്ങളില്‍ സിനിമാവിതരണത്തിന് എത്തിച്ചു. 2015 ഏപ്രില്‍ 10 ന് നരേന്ദ്ര മോദി ഇന്ത്യഫ്രാന്‍സ് സര്‍ക്കാരുകള്‍ തമ്മിലുള്ള കരാറുകളുടെ അടിസ്ഥാനത്തില്‍ 36 റഫേല്‍ വിമാനങ്ങള്‍ നിര്‍മ്മിക്കുന്ന പ്രഖ്യാപനം ആദ്യമായി നടത്തിയപ്പോള്‍ അനില്‍ അംബാനിയും പാരിസില്‍ ഉണ്ടായിരുന്നു.
from mangalam.com https://ift.tt/2LChcYh
via IFTTT
No comments:
Post a Comment