കൊഹിമ: കേരള തീരം വിട്ട ദുരിതപ്പെയ്ത്ത് നാഗാലാന്‍ഡിനെ പിടിച്ചുലക്കുന്നു. ഒരാഴ്ചയായി തുടരുന്ന കനത്ത മഴയില്‍ ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും നാഗാലാന്‍ഡില്‍ രൂക്ഷമായി. 12 പേര്‍ ഇതിനകം മരണമടഞ്ഞു. മൂവായിരത്തോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി നെയ്ഫ്യൂ റിയോ രംഗത്തെത്തി.
Thank you for your concern towards #Nagaland and for your willingness to help. Details are below, for the information of those who have asked for bank account details.#help #relief #helpinghand #NorthEast pic.twitter.com/EYFfZk38ap— Neiphiu Rio (@Neiphiu_Rio) August 29, 2018
നാഗാലാന്‍ഡിനെ സഹായിക്കാന്‍ ദേശീയ ദുരന്ത നിരവാരണ സേനയെ അയച്ചുകഴിഞ്ഞതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് മുഖ്യമന്ത്രിയെ അറിയിച്ചു. ദുരിതാശ്വാസ ഫണ്ടിലേക്ക് സഹായം അഭ്യര്‍ത്ഥിച്ചും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തെ 400 വില്ലേജുകളില്‍ പ്രളയം ദുരിതം വിതച്ചിട്ടുണ്ടെന്നും 3000 ഓളം കുടുംബങ്ങള്‍ക്ക് വീട് ഉപേക്ഷിച്ചുപോകേണ്ടിവന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
#Nagaland needs your #help. Incessant rain has caused floods & landslides in several parts of the state & have affected many. #Relief #helpinghand #NorthEast @PMOIndia @narendramodi @HMOIndia @rajnathsingh @KirenRijiju @MDoNER_India @DrJitendraSingh pic.twitter.com/OC3fmLYCcB— Neiphiu Rio (@Neiphiu_Rio) August 29, 2018
from mangalam.com https://ift.tt/2onPHZf
via IFTTT
No comments:
Post a Comment