കോഴിക്കോട്: കക്കയം ഡാമിൽ നിന്നും കുറ്റ്യാടി ജല വൈദ്യത പദ്ധതിയിലേക്ക് വെള്ളമെത്തിക്കുന്ന ഭീമൻ പെൻസ്റ്റോക്കുകൾ വൻ അപകടത്തിൽ. ഒരാഴ്ച മുൻപ് പൈപ്പിന്റെ പന്ത്രണ്ടാം ബ്ലോക്കിലേക്ക് മണ്ണിടിഞ്ഞ് വീണതാണ് വൻ അപകടത്തിന് കാരണമായിരിക്കുന്നത്. ഇതോടെ പൈപ്പിന്റെ ഒരു ഭാഗം പൂർണമായും കല്ലും മണ്ണും പതിച്ച് മൂടിപ്പോയി. ഇതിനെ താങ്ങി നിർത്തുന്ന ആങ്കർ ബ്ലോക്കുകകളിലെ നട്ടുകൾ ഇളകി മാറുകയും ചെയ്തു. ഏറെ ശ്രദ്ധയോടെ പരിപാലിച്ച് പോരേണ്ടതാണ് പെൻസ്റ്റോക്കുകൾ. ഇവിടെയാണ് ഒരാഴ്ചയായിട്ടും മണ്ണിടിഞ്ഞ് വീണ് കൂറ്റൻ പാറക്കല്ലുകൾ പൈപ്പിന് മുകളിൽ പതിഞ്ഞിട്ടും കെ.എസ്.ഇ.ബി അധികൃതരോ മറ്റ് അധികാരികളോ ഇവിടേക്ക് തിരിഞ്ഞ് നോക്കാത്തത്. സമുദ്രനിരപ്പിൽ നിന്ന് ആയിരം അടി ഉയരത്തിലാണ് പെൻസ്റ്റോക്കിന്റെ പന്ത്രണ്ടാം ബ്ലോക്ക്. ഇവിടേക്ക് കയറിയെത്തുക തന്നെ ദുഷ്കരമാണ്. പെൻസ്റ്റോക്കിന്റെ പരിപാലനത്തിനായി നിരവധി വാച്ചർമാരെ നിയമിച്ചിട്ടുണ്ട്. എന്നിട്ട് പോലും ഇവിടേക്ക് അധികൃതർ എത്തിയിട്ട് പോലുമില്ല. എന്തെങ്കിലും അപകടം സംഭവിച്ചാൽ ഡാം പരിസരത്ത് എത്താനുള്ള റോഡ് പോലും ഇപ്പോഴില്ല. എല്ലാം ഉരുൾപൊട്ടലിൽ താഴ്ന്ന് പോയി. ഈയൊരു സാഹചര്യം പെൻസ്റ്റോക്കിന് പരിസരത്തുള്ളവരുടെ ഭീതി കൂട്ടുന്നുമുണ്ട്. മഴ കനത്ത സമയത്ത് നിരവധി ഉരുൾപൊട്ടലുണ്ടായ മലയാണ് കക്കയം മലയോരം. പെൻസ്റ്റോക്കിന് തൊട്ടടുത്തായും ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. ഇനിയൊരു മണ്ണിടിച്ചിലുണ്ടായാൽ പൈപ്പിന് മുകളിൽ തൂങ്ങിനിൽക്കുന്ന കൂറ്റൻ പാറക്കഷണങ്ങൾ ഇതിന് മുകളിലേക്ക് പതിക്കും. ഇത് വൻ ദുരന്തത്തിന് തന്നെ കാരണമാവും. പൈപ്പ് പൊട്ടിയാൽ താഴ്വാരത്തുള്ള ആയിരത്തോളം വീടുകൾ വെള്ളത്തിനടിയിലാവും. കക്കയം പ്രദേശം ഒന്നാകെ തുടച്ച് മാറ്റപ്പെടും. കക്കയത്ത് നിന്നും കുറ്റ്യാടി ജലവൈദ്യുത പദ്ധതിയിലേക്ക് 103 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള വെള്ളമാണ് ഇവിടെ നിന്നും പെൻസ്റ്റോക്കിലൂടെ കൊണ്ട് പോവുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2P0eYEc
via
IFTTT
No comments:
Post a Comment