തിരുവനന്തപുരം: കടുത്ത വെള്ളപ്പൊക്കത്തിൽ മുങ്ങിയിരിക്കുകയാണ് തൃശ്ശൂർ, എറണാകുളം, പത്തനംതിട്ട മേഖലകൾ. ആലുവ, പെരുമ്പാവൂർ, കളമശ്ശേരി, അങ്കമാലി, കാലടി തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി റോഡുകൾ വെള്ളത്തിനടിയിലായിട്ടുണ്ട്. ഇവിടങ്ങളിലൂടെ യാത്ര ചെയ്യുന്നവർക്ക് പൊതുമരാമത്ത് വകുപ്പ് റോഡ്സ് ഡിവിഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എം.സി റോഡ് ഉൾപ്പെടെ പ്രധാന റോഡുകൾ വെള്ളത്തിലാണ്. കനത്ത മഴയിൽ എം.സി റോഡ് ഉൾപ്പെടെ എറണാകുളം റോഡ്സ് ഡിവിഷനിലെ പ്രധാന റോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന്ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മിക്ക റോഡുകളും വെള്ളത്തിനടയിലാണ്. ഈ റോഡുകളിലൂടെ യാത്ര പരമാവധി ഒഴിവാക്കണമെന്നും റോഡ്സ് ഡിവിഷൻ അറിയിച്ചു. ഗതാഗതം തടസ്സപ്പെട്ട പ്രധാന മേഖലകൾ ചുവടെ- ആലുവ റോഡ് സ്സെക്ഷനിലെ റോഡുകൾ: 1. പെരുമ്പാവൂർ - ആലുവ റോഡ് 2. കുട്ടമശേരി - ചുണങ്ങംവേലി റോഡ് 3. തോട്ടുമുഖം - തടിയിട്ടപറമ്പു റോഡ് 4. തോട്ടുമുഖം - എരുമത്തല റോഡ് 5. ചാത്തപുരം - ഇടയപുരം സൊസൈറ്റി പാഡി റോഡ് 6. ശ്രീകൃഷ്ണ ടെംപിൾ റോഡ് 7. ചെമ്പകശേരി കടവു റോഡ് 8. ചെങ്കൽപ്പറ്റ് ചൊവ്വര റോഡ് 9. ചൊവ്വര മംഗലപ്പുഴ റോഡ് 10. മംഗലപ്പുഴ പാനായിത്തോട് റോഡ് 11. പാനായിത്തോട് പാറക്കടവ് റോഡ് 12. അങ്കമാലി പറവൂർ റോഡ് 13. ഹെർബെർട്ട് റോഡ് 14. കമ്പനിപ്പടി മന്ത്രക്കൽ കുന്നുംപുറം റോഡ് 15. എടത്തല തൈക്കാട്ടുകര റോഡ് 16. എൻഎഡി എച്ച്എംടി റോഡ് 17. ആലുവ പറവൂർ റോഡ് 18. ആൽത്തറ റോഡ് 19 ആലുവ ആലങ്ങാട് റോഡ് നോർത്ത് പറവൂർ സബ് ഡിവിഷൻസ്: 1. അത്താണി - വെടിമാര റോഡ് 2. പട്ടം - മാഞ്ഞാലി റോഡ് 3. അയിരൂർ തുരുത്തിപ്പുറം റോഡ് 4. കച്ചേരി കനാൽ റോഡ് 5. വരാപ്പുഴ ഫെറി റോഡ് 6. പഴംപിള്ളി തുരുത്തു റോഡ് 7. എച്ച്എസ് - ചേന്ദമംഗലം റോഡ്. ചേന്ദമംഗലത്തിന്റെ പടിഞ്ഞാറൻ ഭാഗം 8. കരിപ്പായിക്കടവ് റോഡ് 9. അൽ ജലീൽ റോഡ് 10. ആരങ്കാവ് കരിമ്പാടം റോഡ് 11. പാലിയന്തറ കുളിക്കടവ് റോഡ് 12. മാഞ്ഞാലി - ലൂപ്പ് റോഡ് 13. ആറാട്ട് കടവ് റോഡ് കളമശേരി റോഡ് സെക്ഷൻ: 1. ഉളിയന്നൂർ ചന്തക്കടവ് റോഡ് 2. ഉളിയന്നൂർ പഞ്ചായത്ത് റോഡ് 3. ഉളിയന്നൂർ അമ്പലക്കടവ് റോഡ് 4. മൂന്നാം മൈൽ എഎ റോഡ് - തടിക്കകടവ് 5. തടിക്കകടവ് മാഞ്ഞാലി റോഡ് 6. അങ്കമാലി മാഞ്ഞാലി റോഡ് 7. ആലുവ വരാപ്പുഴ റോഡ് (ഐഎസി വഴി) 8. കടുങ്ങല്ലൂർ ഏലൂക്കര കയന്തിക്കര ആളുപുരം റോഡ് 9. കോട്ടപ്പുറം മാമ്പ്ര റോഡ് 10. ഷാപ്പുപടി പുറപ്പിള്ളിക്കാവ് റോഡ് 11. തട്ടംപടി പുറപ്പിള്ളിക്കാവ് കരുമാലൂർ സർക്കാർ ആശുപത്രി റോഡ് 12. മഞ്ഞുമ്മൽ മുട്ടാർ റോഡ് 13. മഞ്ഞാലി ലൂപ്പ് റോഡ് അങ്കമാലി റോഡ്സ് സെക്ഷൻ: 1. എംസി റോഡ് 2. കാലടി മഞ്ഞപ്ര റോഡ് 3. കരിയാട് മാറ്റൂർ റോഡ് 4. നാലാം മൈൽ എഎ റോഡ് 5. കാലടി മലയാറ്റൂർ റോഡ് 6. മൂക്കന്നൂർ ഏഴാറ്റുമുഖം റോഡ് 7. മഞ്ഞപ്ര അയ്യമ്പുഴ റോഡ് 8. ബെത്ലഹേം കിടങ്ങൂർ റോഡ് 9. കറുകുറ്റി പാലിശേരി റോഡി 10. അങ്കമാലി മഞ്ഞപ്ര റോഡ് 11. കറുകുറ്റി എലവൂർ റോഡ് 12. കറുകുറ്റി മൂഴിക്കുളം റോഡ്
from mathrubhumi.latestnews.rssfeed https://ift.tt/2MQH3x2
via
IFTTT
No comments:
Post a Comment