ചെന്നൈ: കേരളത്തില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് പരമാവധി സംഭരണശേഷി 142 അടി കടന്നു. അതീവ ഗുരുതര സാഹചര്യത്തില്‍ കൂടുതല്‍ ജലം പുറത്തേക്ക് വിടണമെന്ന കേരളത്തിന്റെ ആവശ്യം തള്ളിയാണ് നിലവിലെ സാഹചര്യത്തില്‍ ജലനിരപ്പ് കുറയ്‌ക്കേണ്ട ആവശ്യമില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി.
മുല്ലപ്പെരിയാര്‍ സുരക്ഷിതമാണെന്നും നിലവിലെ സാഹചര്യത്തില്‍ ജലനിരപ്പ് കുറയ്‌ക്കേണ്ട ആവശ്യമില്ലെന്നും തമിഴ്‌നാട് അറിയിച്ചിരിക്കുന്നത്. അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടു കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അയച്ച കത്തിനുള്ള മറുപടിയായാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നിയപ്രകാരമാണ് ജലനിരപ്പ് 142 അടിയാക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ എടപ്പാടി പളനിസ്വാമി വ്യക്തമാക്കിയിട്ടുണ്ട്.
from mangalam.com https://ift.tt/2wcrNTQ
via IFTTT
No comments:
Post a Comment