പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ടയിലെ ആശുപത്രിയില്‍ രോഗികള്‍ കുടുങ്ങി. ആറന്‍മുള മാലക്കര സെന്റ് തോമസ് ആശുപത്രിയിലാണ് 80 രോഗികള്‍ കുടുങ്ങിക്കിടക്കുന്നത്. ആഹാരവും വെള്ളവും ഇല്ലാതെ രോഗികള്‍ വലയുകയാണ്. ആശുപത്രി വെന്റിലേറ്ററിലെ ഓക്‌സിജന്‍ കുറയുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അടിയന്തര സഹായം വേണമെന്ന് ആശുപത്രി അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
പത്തനംതിട്ട ജില്ലയില്‍ തന്നെ ആറന്‍മുളയിലെ പഴയ ബസ് സ്‌റ്റോപ്പിനും കോര്‍പ്പറേഷന്‍ ബാങ്കിനും സമീപത്തുള്ള വീട്ടില്‍ രണ്ട് പേര്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവരുടെ വീട് പൂര്‍ണമായും വെള്ളത്തിലാണ്. ശശിധരന്‍ നായര്‍, രാജി എന്നിവരാണ് ഇവിടെയുള്ളത്. പ്രായമായ ഇരുവരും ഡൈനിംഗ് ടേബിളിന്റെ മുകളില്‍ കയറി നില്‍ക്കുകയാണ്. ഇവരുടെ വീടിന് സമീത്തുള്ള മറ്റ് വീടുകളിലും വെള്ളം കയറിയിരിക്കുകയാണ്.
പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് പേര്‍ കുടുങ്ങിക്കിടക്കുകയാണ്. പലര്‍ക്കും ഭക്ഷണവും വെള്ളവുമില്ല. സൈന്യം രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
from mangalam.com https://ift.tt/2OBxlPx
via IFTTT
No comments:
Post a Comment