പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ തിരിച്ചിറക്കി ; ​പ്രതികൂല കാലാവസ്ഥ വില്ലനായി ; ​‍ സന്ദര്‍ശനം തുടരുമോയെന്ന് അവ്യക്തത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 18, 2018

പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ തിരിച്ചിറക്കി ; ​പ്രതികൂല കാലാവസ്ഥ വില്ലനായി ; ​‍ സന്ദര്‍ശനം തുടരുമോയെന്ന് അവ്യക്തത

കൊച്ചി: പ്രളയക്കെടുതി വിലയിരുത്താന്‍ എത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ തിരിച്ചിറക്കി. ഇന്ന് രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട പ്രധാനമന്ത്രി കൊച്ചിയിലെത്തിയതിന് പിന്നാലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ തയ്യാറെടുക്കു​മ്പോഴായിരുന്നു തിരിച്ചിറക്കിയത്. പ്രതികൂല കാലാവസ്ഥയാണ് വില്ലനായത്. ഗവർണറും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിലുണ്ടായിരുന്നു.

പ്രധാനമന്ത്രിയും സംഘവുമടങ്ങിയ ഹെലികോപ്റ്റര്‍ കനത്ത മഴയില്‍ പറന്നുയരാന്‍ കഴിയാതെ വരികയായിരുന്നു. പ്രതികൂല സാഹചര്യമായതിനാല്‍ സന്ദര്‍ശനം റദ്ദാക്കണമെന്ന് സുരക്ഷാ നിര്‍ദ്ദേശം ലഭിക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ സന്ദര്‍ശനം തുടരുമോയെന്നത് സംബന്ധിച്ച് വ്യക്തമായ സൂചനയില്ല. ഹെലികോപ്റ്ററില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സാഹചര്യം വിലയിരുത്താന്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി.

അതേസമയം സ്ഥിതി വിലയിരുത്താനും സാഹചര്യങ്ങള്‍ മനസ്സിലാക്കാനുമായി നാവിക സേന വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി 10.50 നാണ് പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഇന്ന് പ്രത്യേക വിമാനത്തിൽ അദ്ദേഹം കൊച്ചിയില്‍ എത്തിയിരുന്നു.

ഇന്ന്ക നത്തമഴയിലാണ് പ്രധാനമന്ത്രി കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ എത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന് ഇടയില്‍ കാണാതായ ബോട്ടുകള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. എടത്വയില്‍ നിന്നുമാണ് ബോട്ട് കണ്ടെത്തിയിരിക്കുന്നത്. 10.30 ഓടെ അദ്ദേഹം ഡൽഹിയ്ക്ക് മടങ്ങും എന്നാണ് വിവരമെങ്കിലും നാവികസേനാ വിമാനത്താവളത്തിലെ റണ്‍വേയില്‍ വെള്ളം കയറിയതിനാല്‍ വൈകിയേക്കുമെന്നും സൂചനയുണ്ട്.



from mangalam.com https://ift.tt/2N0EcSo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages