വേമ്പനാട്ട് കായലിലും ജലനിരപ്പ് ഉയര്‍ന്നു; കുട്ടനാട് പൂര്‍ണ്ണമായും ഒറ്റപ്പെട്ടു ; രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും തടസ്സം, പ്രതിസന്ധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 18, 2018

വേമ്പനാട്ട് കായലിലും ജലനിരപ്പ് ഉയര്‍ന്നു; കുട്ടനാട് പൂര്‍ണ്ണമായും ഒറ്റപ്പെട്ടു ; രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും തടസ്സം, പ്രതിസന്ധി

ആലപ്പുഴ: കോട്ടയം ജില്ലയില്‍ കനത്തമഴ പെയ്യുന്ന സാഹചര്യത്തിലും കിഴക്കന്‍ വെള്ളം വരുന്നതും കുട്ടനാടന്‍ പ്രദേശങ്ങളില്‍ പ്രളയക്കെടതി വര്‍ദ്ധിപ്പിക്കുന്നു. വെള്ളത്തിന്റെ വരവ് കൂടിയതോടെ കുട്ടനാട് പൂര്‍ണ്ണമായും ഒറ്റപ്പെടുന്ന സ്ഥിതിയാണ്. ജലനിരപ്പ് ഉയരുന്നത് രക്ഷാപ്രവര്‍ത്തനത്തിനും തടസ്സം സൃഷ്ടിക്കുകയാണ്. വേമ്പനാട്ട് കായലിലും ജലനിരപ്പ് ഉയരുന്നതായിട്ടാണ് സൂചനകള്‍. അതേസമയം വീടുകളില്‍ കുടുങ്ങിയ അനേകരെ രക്ഷാപ്രവര്‍ത്തകര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തി്ച്ചുകൊണ്ടിരിക്കുകയാണ്.

ജലം വലിയതോതില്‍ വന്നു കൊണ്ടിരിക്കുന്നതാല്‍ ആലപ്പുഴ ടൗണിലേക്കും വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. മിക്ക പാലങ്ങളും മുങ്ങിക്കഴിഞ്ഞു. മത്സ്യത്തൊഴിലാളികളുടെയും, സൈന്യത്തിന്‍െ്‌റയും ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും പുറമേ ഹൗസ് ബോട്ടുകളും , വള്ളങ്ങളും ജങ്കാറുകളും ബോട്ടുകളുമൊക്കെയായി വന്‍തോതില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കിലും കാവാലം, മങ്കൊമ്പ്, എടത്വ, മിത്രക്കരി, ചമ്പക്കുളം തുടങ്ങി അനേകം പ്രദേശങ്ങളില്‍ അനേകരാണ് ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്.

വെള്ളം കയറിയതിനാല്‍ പാലങ്ങളുടെ അടിയിലൂടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ബോട്ടുകള്‍ക്ക് കടന്നു പോകാനാവാത്ത സ്ഥിതിയാണ്. വലിയ ബോട്ടുകള്‍ക്ക് എല്ലാ സ്ഥലങ്ങളിലും എത്താനാവാത്തത് രക്ഷാപ്രവര്‍ത്തനത്തില്‍ വെല്ലുവിളിയായിട്ടുണ്ട്. വീടുകളില്‍ നിന്നും വെളിയില്‍ വരാന്‍ ശ്രമിച്ച് നിരവധി ആളുകള്‍ കുട്ടനാട്ടില്‍ ബോട്ടു ജെട്ടികളില്‍ എത്തിയ അവസ്ഥയുമുണ്ട്. കുട്ടനാട് പൂര്‍ണമായും വെള്ളം കയറുകയാണ്. ബോട്ടുകള്‍ക്ക് പോകാന്‍ കഴിയാത്ത അവസ്ഥയില്‍ ചെറുവള്ളങ്ങളില്‍ കൂടുതല്‍ പേര്‍ കയറുന്നത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

കുട്ടനാടിന്റെ ഭാഗമായ കോട്ടയം ജില്ലയിലെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. മീനച്ചിലാറും കൊടൂരാറും കരകവിഞ്ഞൊഴുകുന്നതിന് പുറമേ ശക്തമായ മഴ ജില്ലയില്‍ തുടരുകയുമാണ്. കോട്ടയം നഗരത്തിലെ ചില ഭാഗങ്ങള്‍ക്കൊപ്പം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ഇറഞ്ഞാല്‍, നാഗമ്പടം, കാരാപ്പുഴ, നട്ടാശ്ശേരി ഭാഗങ്ങളിലെല്ലാം വെള്ളംകയറിയ നിലയിലാണ്. ആലപ്പുഴ ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ 10 പേരുമായി ബോട്ട് കാണാതായ ബോട്ട് എടത്വാ ഭാഗത്തുനിന്ന് കണ്ടെത്തി. ബോട്ടിലുണ്ടായിരുന്ന എട്ട് മത്സ്യത്തൊഴിലാളികളും രണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും സുരക്ഷിതരാണ്.

ആറാട്ടുപ്പുഴ തീരത്ത് നിന്നെത്തിയ മിന്നല്‍ക്കൊടി എന്ന ബോട്ടായിരുന്നു കാണാതായത്. എടത്വായ്ക്കടുത്ത് വീയപുരത്ത് നിന്ന് തിരുവല്ല നിരണത്തേക്ക് ബോട്ട് പോയത്. ഇന്നലെ രാത്രി 12മണിവരെ തെരച്ചില്‍ നടത്തിയെങ്കിലും ബോട്ട് കണ്ടെത്താനായിരുന്നില്ല. എന്നാല്‍ രാവിലെ മത്സ്യത്തൊഴിലാളികള്‍ നടത്തിയ തെരച്ചിലിലാണ് ബോട്ട് കണ്ടെത്തിയത്. നിരണം ഭാഗത്ത് രണ്ട് നില കെട്ടിടത്തിന് മുകളില്‍ ഒരു ഗര്‍ഭിണി, കുഞ്ഞ്, അമ്മ എന്നിങ്ങനെ മൂന്ന് പേര്‍ ഒറ്റപ്പെട്ടുവെന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇവര്‍ വീയപുരത്ത് നിന്ന് പുറപ്പെട്ടത്.



from mangalam.com https://ift.tt/2OGDxpt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages