ചെങ്ങന്നൂരില്‍ സ്ഥിതി രൂക്ഷം, പാണ്ടനാട് കുടിവെള്ളംപോലുമില്ലാതെ 1500 പേര്‍ ; കുടിക്കുന്നത് കലത്തില്‍ ശേഖരിക്കുന്ന മഴവെള്ളം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 18, 2018

ചെങ്ങന്നൂരില്‍ സ്ഥിതി രൂക്ഷം, പാണ്ടനാട് കുടിവെള്ളംപോലുമില്ലാതെ 1500 പേര്‍ ; കുടിക്കുന്നത് കലത്തില്‍ ശേഖരിക്കുന്ന മഴവെള്ളം

ചെങ്ങന്നൂര്‍: കേരളത്തെ ദുരിതക്കടലിലേക്ക് തള്ളിയിട്ട കനത്ത മഴ ഏറ്റവും സങ്കീര്‍ണ്ണമാക്കി മാറ്റിയ ചെങ്ങന്നൂരില്‍ നിര്‍ത്താതെ പെയ്യുന്ന മഴ രക്ഷാപ്രവര്‍ത്തനത്തെയും ബാധിക്കുന്നു. ഇന്നലെ രാത്രി വീണ്ടുമാരംഭിച്ച മഴ ചെങ്ങന്നൂര്‍, തിരുവല്ല, കോഴഞ്ചേരി, ആറന്മുള ഭാഗത്ത് തുടരുകയാണ്. ചെങ്ങന്നൂരില്‍ രാത്രിതന്നെ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നെങ്കിലും കനത്തമഴയും വെളിച്ചക്കുറവുമെല്ലാം പ്രവര്‍ത്തനെത്തെ സാരമായി ബാധിക്കുകയും പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തു.

കിഴക്കുനിന്നെത്തുന്ന വെള്ളത്തിന്റെ ഒഴുക്കും ശക്തമായി തുടരുകയാണ്. പമ്പയിലെ ജലനിരപ്പ് അപകടകരമായ വിധത്തില്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ നാട്ടുകാരും പങ്കാളികളായിട്ടുണ്ട്. ചെറിയ വള്ളങ്ങള്‍ക്ക് പലയിടങ്ങളിലൂടെയും കടന്നുപോകാനാകുന്നില്ല. ഈ മേഖലകളിലേക്ക് വലിയ വാഹനങ്ങള്‍ക്കും എത്തിപ്പെടാനാകുന്നില്ല. ഇതും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. എംസി റോഡിലെ ഗതാഗതം നിലച്ചതും രക്ഷാപ്രവര്‍ത്തകര്‍ക്കും അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനും തിരിച്ചടിയാവുന്നുണ്ട്. ഉള്‍പ്രദേശങ്ങളായതിനാല്‍ ചെറിയബോട്ടുകള്‍ക്കു മാത്രമേ പ്രദേശത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിന് കടക്കാനാവുന്നുള്ളു.

മാവേലിക്കര, ചെന്നിത്തല, മാന്നാര്‍, നിരണം തുടങ്ങിയ ഭാഗങ്ങളിലൊക്കെ വെള്ളം കയറിയിട്ടുണ്ട്. ഇന്നലെ രാവിലെ മുതല്‍ ഇവിടെ വെള്ളം കയറുകയാണ്. പത്തനംതിട്ടയില്‍നിന്നും തിരുവനന്തപുരത്തുനിന്നും ആളുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇവിടേക്ക് എത്തുന്നുണ്ട്. അനേകര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. പാണ്ടനാട്, ചെങ്ങന്നൂര്‍, ഇടനാട് എന്നിവിടങ്ങളിലെ സ്ഥിതിയാണ് അതീവഗുരുതരമായി തുടരുന്നത്. പാണ്ടനാട് മാത്രം 1500ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പാണ്ടനാടുള്ള ജനങ്ങള്‍ക്ക് അഞ്ചുദിവസമായി കുടിവെള്ളം പോലുമില്ല. കലത്തില്‍ ശേഖരിച്ച മഴവെള്ളമാണ് കുടിവെള്ളമായി ഉപയോഗിക്കേണ്ടി വരുന്നത്. തിരുവന്‍വണ്ടൂര്‍ ക്ഷേത്രത്തിനു സമീപവും നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

കുടുങ്ങിക്കിടക്കുന്നവരുടെ കൃത്യമായി വിവരം ലഭ്യമല്ലാത്തതും തിരിച്ചടിയാണ്. ക്യാമ്പുകളില്‍ എത്തിയിട്ടുള്ള പതിനായിരങ്ങളില്‍ നിരവധി പേര്‍ക്ക് ഭക്ഷണവും മരുന്നുകളുമില്ല. മംഗലം എന്ന സ്ഥലത്ത് കാന്‍സര്‍ രോഗികള്‍ അടക്കം കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അവര്‍ക്ക് മരുന്നും വെള്ളവും ലഭിക്കുന്നില്ല. ഇന്നലെ മംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ഒറ്റപ്പെട്ട സാഹചര്യം തന്നെയാണ് ചെങ്ങന്നൂരില്‍ നിലനില്‍ക്കുന്നത്. തിരുവല്ലയിലെ പല പ്രദേശങ്ങളിലും സമാന സാഹചര്യം നിലനില്‍ക്കുകയാണ്. പ്രദേശത്തുനിന്ന് മാറണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പലരും മാറാന്‍ തയ്യാറാകാതിരുന്നത് സ്ഥിതി ഗുരുതരമാക്കിയിട്ടുണ്ട്.



from mangalam.com https://ift.tt/2OLYEqB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages