കൊച്ചി: പ്രളയം തകര്‍ത്തെറിഞ്ഞിരിക്കുന്ന കേരളത്തിന് ഇടക്കാലാശ്വാസമായി 500 കോടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. കൊച്ചിയില്‍ മുഖ്യമന്ത്രി ഗവര്‍ണ്ണര്‍ എന്നിവരുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രഖ്യാപനം. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന മാറ്റി വെച്ച പ്രളയബാധിത പ്രദേശങ്ങളിലെ വ്യോമ നിരീക്ഷണം പ്രധാനമന്ത്രി പുനരാരംഭിക്കുകയും ചെയ്തു. കേരളത്തിലെ അവസ്ഥ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോ കൂടുതല്‍ പാക്കേജുകള്‍ അനുവദിക്കുമോ എന്നാണ് ഇപ്പോള്‍ കേരളജനത ഉറ്റു നോക്കുന്നത്.
മുക്കാല്‍ മണിക്കൂര്‍ നേരമാണ് കൂടിക്കാഴ്ച നടന്നത്. കനത്തമഴയ്ക്ക് പുറമേ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങി വ്യാപകമായ പ്രകൃതിദുരന്തം നേരിട്ട കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കണക്കാക്കിയിട്ടുള്ള ആകെ നഷ്ടം 20,000 കോടിയാണ്. ഇതില്‍ ആദ്യ സഹായമായി 2000 കോടി സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് മറുപടിയെന്നോണമാണ് അടിയന്തിരമായി 500 കോടി അനുവദിച്ചിരിക്കുന്നത്. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ എറണാകുളം, തൃശൂര്‍ ജില്ലകളിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തി. ആലുവയിലെ കാലടി, തൃശൂരിലെ ചാലക്കുടി പ്രദേശങ്ങള്‍ നിരീക്ഷിച്ചു.
പത്തനംതിട്ടയിലേക്ക് പോകുമോ എന്നത് വ്യക്തമല്ല. ഇന്നലെ തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്ന പ്രധാനമന്ത്രി ഇന്ന് രാവിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ വ്യോമ നിരീക്ഷണം നടത്തുമെന്നുമായിരുന്നു ആദ്യം പുറത്തു വന്ന വിവരം. എന്നാല്‍ ഇന്ന് രാവിലെ അതിനായി കൊച്ചിയില്‍ നാവിക ആസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രിയുടെ പരിപാടി ആദ്യം ഉപേക്ഷിച്ചെങ്കിലും കാലാവസ്ഥ തെളിഞ്ഞതോടെ വീണ്ടും ആരംഭിക്കുകയും ആയിരുന്നു. പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രിയും ഗവര്‍ണറും ഹെലികോപ്റ്റര്‍ യാത്രയില്‍ ഉണ്ട്.
from mangalam.com https://ift.tt/2vQ6WXs
via IFTTT
No comments:
Post a Comment