ഇടുക്കി: ദിവസങ്ങളോളം നീണ്ടു നിന്ന കനത്ത മഴയ്ക്കും പ്രളയക്കെടുതിക്കും പിന്നാലെ കേരളത്തില്‍ ദുരന്തസാഹചര്യത്തിന് അയവ് വരുന്നു. സംസ്ഥാനത്ത് കാലാവസ്ഥ മെച്ചപ്പെടുന്നു. ഇന്ന് കാര്യമായി മഴ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവില്‍ സംസ്ഥാനത്ത് എറണാകുളത്തും ഇടുക്കിയിലും മാത്രമാണ് അതീവ ജാഗ്രതാ നിര്‍ദേശമുള്ളത്. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. ഒഴുക്കിക്കളയുന്ന വെള്ളത്തിന്റെ അളവും കുറഞ്ഞു.
ചെറിയ തോതിലുള്ള മഴ തിരുവനന്തപുരത്തും കോട്ടയത്തും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദുരന്ത മുന്നറിയിപ്പില്‍ രണ്ട് ജില്ലകളില്‍ മാത്രമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തലസ്ഥാന നഗരത്തിലും കാസര്‍ഗോഡും ജാഗ്രതാ നിര്‍ദേശങ്ങള്‍ ഒന്നും തന്നെയില്ല. മറ്റുള്ള ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്ത ഒരു മണിക്കൂറില്‍ ഇതില്‍ മാറ്റം വരുമെന്ന സൂചനയും അധികൃതര്‍ നല്‍കുന്നു.
ഞായറാഴ്ച വരെയേ മഴയുണ്ടാകൂ എന്നും അതു കഴിഞ്ഞ് കാലാവസ്ഥയില്‍ കാര്യമായ മാറ്റം ഉണ്ടാകുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം കഴിഞ്ഞ ദിവസം നല്‍കിയിരുന്ന മുന്നറിയിപ്പ്. അതേസമയം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ചെങ്ങന്നൂരില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്.
ഇടക്കി ഡാമില്‍ ജലനിരപ്പ് 2401. 50 അടിയായി കുറഞ്ഞു. ചെറുതോണിയിൽ നിന്നും തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് സെക്കന്റിൽ 1000 ഘനമീറ്ററായി കുറച്ചിട്ടുണ്ട്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്നാണ് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചത്.
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141.15 അടിയാണ്. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിൽ 6902 ഘനയടി വീതം ഇടുക്കിയിലേക്ക് ഒഴുകുന്നുണ്ട്. ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പും കുറയുന്നുണ്ട്. 168.34 അടിയാണ് ഇടമലയാർ ജലനിരപ്പ്. സെക്കന്റിൽ 400 ഘനമീറ്റർ വെള്ളം മാത്രമാണ് ഇവിടെ നിന്നും തുറന്നുവിടുന്നത്.
from mangalam.com https://ift.tt/2weVLH7
via IFTTT
No comments:
Post a Comment