കൊച്ചി: കനത്തമഴയില്‍ ജലപ്രളയത്തില്‍ മുങ്ങിത്താണ കേരളത്തിലെ രക്ഷാപ്രവര്‍ത്തന ജോലികളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്ന പൂര്‍ണ്ണഗര്‍ഭിണിയായ യുവതിയെ നാവികസേന രക്ഷപ്പെടുത്തിയ സംഭവം. ഇതിനകം അനേകം പേര്‍ ശ്രദ്ധിച്ച സംഭവത്തിലെ വീരനായകന്‍ വിജയ് വര്‍മ്മ എന്ന കമാന്റര്‍. റെസ്‌ക്യൂ ഓപ്പറേഷന്റെ സമയത്ത് വിജയ് ശര്‍മ്മയായിരുന്നു പൈലറ്റ്.
യുവതിയെ എയര്‍ലിഫ്റ്റ് ചെയ്യാന്‍ വിജയ് കാട്ടിയ ധൈര്യം രണ്ടു ജീവനുകള്‍ക്കായിരുന്നു തുണയായി മാറിയത്. പൂര്‍ണ്ണഗര്‍ഭിണിയായ ആലുവ ചെങ്ങമനാട് കളത്തിങ്ങല്‍ സജിത ജബീലിനെയാണ് നാവികസേന രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന് കടുത്ത വെല്ലുവിളി ആയിരുന്നെങ്കിലും പ്രത്യേക വാട്ടര്‍ബാഗിലിരുത്തിയായിരുന്നു യുവതിയെ ഹെലികോപ്റ്ററിലേക്ക് ഉയര്‍ത്തിയത്.
ഹെലികോപ്റ്ററില്‍ ഒരു ഡോക്ടറേയും കൂട്ടിയായിരുന്നു രക്ഷാസംഘം എത്തിയത്. ആരോഗ്യ നില ഡോക്ടര്‍ പരിശോധിച്ച് അനുമതി നല്‍കിയ ശേഷമാണ് യുവതിയെ രക്ഷപ്പെടുത്തിയത്. സജിത പിന്നീട് ആലപ്പുഴ സഞ്ജീവനി ആശുപത്രിയില്‍ എത്തിച്ച ഉടന്‍ തന്നെ അവര്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. പ്രസവവേദന തുടങ്ങിയ സജിത ഹെലികോപ്റ്ററിലേക്ക് തൂങ്ങിക്കയറുകയായിരുന്നു.
കാലടി ചൊവ്വര പള്ളിയില്‍ നിന്നുള്ള ഈ ദൃശ്യത്തിലെ കമാന്റര്‍ക്ക് ബിഗ് സല്യൂട്ട് നല്‍കുകയാണ് കേരളജനത. യുവതിയെയും കൊണ്ട് കോപ്റ്റര്‍ ഉയരുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. വീഡിയോയും ചിത്രങ്ങളും നേവി തന്നെയാണ് പുറത്തു വിട്ടതും. ഇരുവരെയും ദൈവം തുണയ്ക്കട്ടെ എന്ന കുറിപ്പോട് കൂടിയായിരുന്നു സൈന്യത്തിന്റെ ട്വീറ്റ്. യുവതിയും നവജാതശിശുവും ഇപ്പോള്‍ സുഖമായിരിക്കുന്നു. യുവതിയുടെ കുടുംബം നാവിക സേനയ്ക്ക് നന്ദി പറഞ്ഞിട്ടുണ്ട്. മൂവായിരത്തിലധികം പേരെയാണ് സൈന്യം രക്ഷപ്പെടുത്തിയത്.
from mangalam.com https://ift.tt/2MZBoof
via IFTTT
No comments:
Post a Comment