ഇതരസംസ്‌ഥാനങ്ങളില്‍ നിന്ന്‌ അരി, പച്ചക്കറി എത്തുന്നില്ല; റേഷന്‍കടകളില്‍ എത്തിച്ച അരി യുദ്ധകാലാടിസ്ഥാനത്തില്‍ വിതരണം ചെയ്യാന്‍ ആലോചന ; സംസ്‌ഥാനം ഭക്ഷ്യക്ഷാമത്തിലേക്ക്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 18, 2018

ഇതരസംസ്‌ഥാനങ്ങളില്‍ നിന്ന്‌ അരി, പച്ചക്കറി എത്തുന്നില്ല; റേഷന്‍കടകളില്‍ എത്തിച്ച അരി യുദ്ധകാലാടിസ്ഥാനത്തില്‍ വിതരണം ചെയ്യാന്‍ ആലോചന ; സംസ്‌ഥാനം ഭക്ഷ്യക്ഷാമത്തിലേക്ക്‌

കൊച്ചി: പ്രളയക്കെടുതിക്കു പിന്നാലെ സംസ്‌ഥാനം ഭക്ഷ്യക്ഷാമത്തിലേക്ക്‌. ഇതരസംസ്‌ഥാനങ്ങളില്‍ നിന്ന്‌ അരി, പച്ചക്കറി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ എത്താത്തതുമൂലം സംസ്‌ഥാനം ഭക്ഷ്യക്ഷാമത്തിലേക്കു നീങ്ങുകയാണ്‌. പ്രളയക്കെടുതി രൂക്ഷമായിട്ടുള്ള സ്‌ഥലങ്ങളില്‍ പഴം, പച്ചക്കറി, അരി, പലവ്യഞ്‌ജനങ്ങള്‍ എന്നിവയൊന്നും കിട്ടാനില്ലാത്ത സാഹചര്യത്തിലേക്കാണ്‌ കാര്യങ്ങള്‍ നീങ്ങുന്നത്‌.

ചന്തകളില്‍ ഉള്‍പ്പെടെ കടകമ്പോളങ്ങള്‍ അടച്ചുതുടങ്ങി. പലയിടങ്ങളിലും ആവശ്യത്തിന്‌ സാധനങ്ങള്‍ ഇല്ല. ഉള്ള സാധനങ്ങള്‍ക്ക്‌ ആളുകള്‍ തിക്കിത്തിരക്കുകയാണ്‌. പലര്‍ക്കും സാധനങ്ങള്‍ വീതിച്ചുനല്‍കുകയാണ്‌. എറണാകുളം മാര്‍ക്കറ്റ്‌ ഉള്‍പ്പെടെയുള്ള സ്‌ഥലങ്ങളില്‍ പച്ചക്കറികള്‍ ലഭിക്കുന്നില്ല. സാധനങ്ങള്‍ കിട്ടാത്തതുമൂലം ഹോട്ടലുകള്‍ അടച്ചുതുടങ്ങി.

ഓണത്തോടനുബന്ധിച്ച്‌ സംസ്‌ഥാനത്തെ 14316 റേഷന്‍ കടകളിലും അരി ഉള്‍പ്പെടെയുള്ള സാധനങ്ങളെത്തിച്ചിരുന്നു. ഇത്‌ യുദ്ധകാലാടിസ്‌ഥാനത്തില്‍ ഇപ്പോള്‍ വിതരണം ചെയ്യാനുള്ള ആലോചനയിലാണ്‌ സര്‍ക്കാര്‍. എന്നാല്‍ പലസ്‌ഥലങ്ങളിലും എത്തിച്ചിട്ടുള്ള അരികള്‍ ഇപ്പോള്‍ മഴവെള്ളത്തില്‍ കുതിര്‍ന്നുപോയിട്ടുണ്ട്‌. കൂടാതെ പലസ്‌ഥലങ്ങളിലും പ്രളയക്കെടുതി മൂലം അരി എത്തിക്കാനും കഴിഞ്ഞിട്ടില്ല. ഇവിടങ്ങളിലാവും പ്രതിസന്ധി രൂക്ഷമാവുക.



from mangalam.com https://ift.tt/2MZ67Sq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages