തിരുവനന്തപുരം: നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയനുഭവിക്കുന്ന കേരളത്തിന് കൈതാങ്ങായി യുഎഇ ഭരണാധികാരികളും. കേരളത്തെ സഹായിക്കാന്‍ എല്ലാവരും കൈകോര്‍ക്കണമെന്ന് സോഷ്യല്‍ മീഡിയയിലൂടെ യുഎഇ പ്രസിഡന്റ് ഖലീഫ ബിന്‍ സയ്യിദ് അല്‍ നഹ്യാന്, പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കാന്‍ പ്രസിഡന്റ് ഉത്തരവിട്ടു. മലയാളത്തിലും ഇംീഷിലും അറബിയിലും സഹായാഭ്യര്‍ത്ഥന നടത്തി.
സഹോദരീ സഹോദരൻമാരെ, ഇന്ത്യയിലെ കേരള സംസ്ഥാനം കനത്ത പ്രളയത്തിലൂടെ കടന്നുപോവുകയാണ്. നൂറ്റാണ്ടിലെ ഏറ്റവും മാരകമായ പ്രളയമാണിത്. നൂറുകണക്കിനാളുകൾ മരിച്ചു, ആയിരക്കണക്കിനാളുകൾ ഭവന രഹിതരായി. ഈദ് അൽ അദ്ഹയുടെ മുന്നോടിയായി, ഇന്ത്യയിലെ സഹോദരങ്ങൾക്ക് സഹായ ഹസ്തം നീട്ടാൻ മറക്കരുത്. pic.twitter.com/9h0nSDUhBf— HH Sheikh Mohammed (@HHShkMohd) August 17, 2018
യുഎഇയുടെ വിജയത്തിന് കേരള ജനത എക്കാലവും ഉണ്ടായിരുന്നെന്നും പ്രളയബാധിതരെ പിന്തുണയ്ക്കാനും സഹായിക്കാനും നമ്മുക്ക് പ്രത്യേക ഉത്തരവാദിത്വം ഉണ്ടെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. യുഎഇയിലെ ജനങ്ങളില്‍ നിന്നും ഇന്ത്യക്കാരായ മറ്റുള്ളവരില്‍ നിന്നും സംഭാവനകള്‍ സ്വീകരിച്ച് കേരളത്തിന് സഹായമെത്തിക്കാനാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്. എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ നേതൃത്വത്തില്‍ യുഎഇയിലെ സന്നദ്ധ സംഘടനകളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ് സമിതി.
وجهت دولة الإمارات بتشكيل لجنة وطنية عاجلة لإغاثة المتضررين .. ونحث الجميع للمساعدة .. أبناء ولاية كيرالا كانوا ولا يزالون جزءا من قصة نجاحنا في الامارات .. واغاثتهم وإغاثة كل محتاج واجب وخاصة في هذه الأيام المباركة pic.twitter.com/c6juhLrv8Y— HH Sheikh Mohammed (@HHShkMohd) August 17, 2018
നൂറ്റാണ്ടിലെ ഏറ്റവും മാരകമായ പ്രളയമാണ് കേരളം അനുഭവിക്കുന്നത്. ഈദ് അല്‍ അദ്ഹയുടെ മുന്നോടിയായി ഇന്ത്യയിലെ സഹോദരങ്ങള്‍ക്ക് സഹായം ഹസ്തം നീട്ടാന്‍ മറക്കരുതെന്നും യുഎഇ ആവശ്യപ്പെട്ടു.
The state of Kerala in India is currently witnessing huge floods, the most devastating in a century. Hundreds have been killed, hundreds of thousands have been displaced. Ahead of Eid Al Adha, do not forget to extend a helping hand to our brothers in India. pic.twitter.com/cHe4CWzrpO— HH Sheikh Mohammed (@HHShkMohd) August 17, 2018
from mangalam.com https://ift.tt/2Msc9hF
via IFTTT
No comments:
Post a Comment