പൊരുത്തപ്പെടാനാവുന്നില്ലെങ്കിൽ മതത്തിൽ നിന്ന് വിട്ടുപോകാം;കുമ്പസാരം തടയണമെന്ന ഹർജി തള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 3, 2018

പൊരുത്തപ്പെടാനാവുന്നില്ലെങ്കിൽ മതത്തിൽ നിന്ന് വിട്ടുപോകാം;കുമ്പസാരം തടയണമെന്ന ഹർജി തള്ളി

കൊച്ചി: കുമ്പസാരിക്കണമെന്ന് വിശ്വാസികളെ നിർബന്ധിക്കുന്നതിൽനിന്ന് സഭകളെ വിലക്കണമെന്നാവശ്യപ്പെടുന്ന ഹർജി ഹൈക്കോടതി തള്ളി. മതവിശ്വാസിയാകണമെന്നോ കുമ്പസാരിക്കണമെന്നോ മതനിരപേക്ഷ രാജ്യമായ ഇവിടെ നിയമവ്യവസ്ഥയില്ലെന്ന് വാദത്തിനിടെ കോടതി അഭിപ്രായപ്പെട്ടു.കുമ്പസാരം സ്വകാര്യതയിലാണെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. നിർബന്ധിത കുമ്പസാരം ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയുടെ ലംഘനമാണെന്നായിരുന്നു എറണാകുളം ജില്ലയിലെ വരിക്കോലി മറ്റക്കുഴി സ്വദേശി സി.എസ്. ചാക്കോയുടെ ഹർജിയിലെ വാദം.വിശ്വസിക്കുന്ന മതത്തിന്റെ ചടങ്ങുകളുമായി പൊരുത്തപ്പെടാനാവുന്നില്ലെങ്കിൽ വിട്ടുപോകാൻ സ്വാതന്ത്ര്യമുണ്ടെന്ന് കോടതി പറഞ്ഞു. എന്നാൽ, മതചടങ്ങുകൾ താൻ ആവശ്യപ്പെടുന്ന രീതിയിലാകണമെന്ന് ആവശ്യപ്പെടാനാവില്ല. ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും ഭരണഘടന സ്വാതന്ത്ര്യം നൽകുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2OFQQYb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages