തിരുവനന്തപുരം: എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് 13-ന് തുടങ്ങി 27-ന് സമാപിക്കും. മാർച്ച് ആറുമുതൽ നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എസ്.എസ്.എൽ.സി. പരീക്ഷ രാവിലെയാക്കാനും ഡി.പി.ഐ. കെ.വി. മോഹൻകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഗുണമേന്മാ പരിശോധനാസമിതി യോഗം ശുപാർശചെയ്തു. മാർച്ച് 13, 14, 18, 19, 20, 21, 25, 26, 27 തീയതികളിലാണ് പരീക്ഷ. ചോദ്യപ്പേപ്പർ ട്രഷറിയിൽ സൂക്ഷിക്കുന്നതിനാലാണ് എസ്.എസ്.എൽ.സി. പരീക്ഷ ഉച്ചകഴിഞ്ഞ് നടത്തിവരുന്നത്. പ്ലസ് ടു പരീക്ഷയുടെ മാതൃകയിൽ ചോദ്യപ്പേപ്പർ സ്കൂളിൽ സൂക്ഷിച്ച് പരീക്ഷ രാവിലെ നടത്താനാണ് ശുപാർശ. സ്കൂളുകളിലെ പാദവാർഷിക പരീക്ഷ ഓഗസ്റ്റ് 31-ന് തുടങ്ങും. മുസ്‌ലിം സ്കൂളുകളിലും ഓണപ്പരീക്ഷ ഇതേ ദിവസങ്ങളിൽ നടക്കും. ക്ലാസ് സമയങ്ങളിൽ സ്കൂളിൽ നടത്തുന്ന പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. സ്കൂളുകളിൽ സംഘടിപ്പിക്കുന്ന പരിപാടികൾ മതേതരസ്വഭാവമുള്ളതായിരിക്കണമെന്ന് സർക്കുലർ ഇറക്കും. ഡിസംബറിൽ ആലപ്പുഴയിൽ നടത്താൻ നിശ്ചയിച്ച സംസ്ഥാന സ്കൂൾ കലോത്സവം മാറ്റിവയ്ക്കാൻ തീരുമാനിച്ചെന്ന പ്രചാരണം ശരിയല്ല. യോഗത്തിൽ അധ്യാപക സംഘടനാ പ്രതിനിധികളായ കെ.സി. ഹരികൃഷ്ണൻ, എ. ഹരിഗോവിന്ദൻ, എൻ. ശ്രീകുമാർ, എ.കെ. സൈനുദ്ദീൻ, ജെയിംസ് കുര്യൻ, പി.വി. വിജയൻ, ഗോപകുമാർ എന്നിവർ പങ്കെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2ABP1Zb
via
IFTTT
No comments:
Post a Comment