ഇനി കോടതികളിലും മാനേജർമാർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 3, 2018

ഇനി കോടതികളിലും മാനേജർമാർ

ന്യൂഡൽഹി: രാജ്യത്തെ എല്ലാ കോടതികളിലും എം.ബി.എ. ബിരുദമുള്ളവരെ കോടതിമാനേജർമാരായി നിയമിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. രാജ്യത്തെ കോടതികളുടെ പ്രവർത്തനത്തിലെ അപാകങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം. ഖൻവിക്കാർ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. കോടതികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ട നടപടിയെടുക്കുന്നില്ലെന്ന് വിമർശിച്ച കോടതി രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിലെ കോടതികൾ ‘വെൻറിലേറ്ററി’ലാണെന്നും അഭിപ്രായപ്പെട്ടു. ജില്ലാ, സെഷൻസ് ജഡ്ജിമാരെ സഹായിക്കുന്നതിന് എം.ബി.എ. ബിരുദം അടിസ്ഥാനയോഗ്യതയാക്കിയാണ് തസ്തികകൾ സൃഷ്ടിക്കേണ്ടത്. കോടതി ഭരണനിർവഹണത്തിൽ ഇവരുടെ സഹായം ലഭിക്കുമ്പോൾ ജഡ്ജിമാർക്ക് കേസുകൾക്കുവേണ്ടി കൂടുതൽ സമയം നീക്കിവെക്കാനാവും. അത് കോടതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കും. മാനേജർമാർ കോടതിയുടെ പ്രവർത്തനങ്ങളിലുള്ള ന്യൂനതകൾ കണ്ടെത്തുകയും അത്‌ പരിഹരിക്കാനുള്ള നിർദേശങ്ങൾ അതത് ജഡ്ജിമാർക്ക് സമർപ്പിക്കുകയും വേണം. കോർട്ട് മാനേജർമാരുടെ ഇപ്പോഴുള്ള തസ്തികകൾ സംസ്ഥാന സർക്കാറുകൾ സ്ഥിരപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2vckUm5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages