പീഡിപ്പിക്കപ്പെട്ട കുട്ടികളുടെ ചിത്രങ്ങൾ ഒരുതരത്തിലും പ്രസിദ്ധപ്പെടുത്തരുതെന്ന് സുപ്രീംകോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 3, 2018

പീഡിപ്പിക്കപ്പെട്ട കുട്ടികളുടെ ചിത്രങ്ങൾ ഒരുതരത്തിലും പ്രസിദ്ധപ്പെടുത്തരുതെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ലൈംഗിക പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തോ മങ്ങിപ്പിച്ചോ ഒരുതരത്തിലും മാധ്യമങ്ങൾ പ്രസിദ്ധീകരിക്കാനോ പ്രക്ഷേപണം ചെയ്യാനോ പാടില്ലെന്ന് സുപ്രീംകോടതി. പീഡനത്തിനിരയായ കുട്ടികളുടെ അഭിമുഖങ്ങളും നൽകാൻ പാടില്ല. ബിഹാറിലെ മുസഫർപുരിൽ സർക്കാർ അഭയകേന്ദ്രത്തിലെ 34 പെൺകുട്ടികൾ പീഡനത്തിനിരയായ കേസ് പരിഗണിക്കവെ ജസ്റ്റിസ് മദൻ ബി. ലോകുർ, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. പ്രസ്തുത പെൺകുട്ടികളെ ദൃശ്യമാധ്യമങ്ങൾ നിരന്തരം അഭിമുഖത്തിന് വിധേയരാക്കുന്നതിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു. ഇരകളുമായി അഭിമുഖം നടത്തി അവർക്ക്‌ വീണ്ടും മാനസികാഘാതം നൽകരുത്. ഇരകളുടെ മൊഴിയെടുക്കാൻ അന്വേഷണസംഘം പ്രൊഫഷണൽ കൗൺസിലർമാരുടെയും കുട്ടികളുടെ മനശ്ശാസ്ത്രജ്ഞരുടെയും സഹായം തേടണം. മുസഫർപുർ കേസിൽ ബിഹാർ സർക്കാരിനും വനിത-ശിശുക്ഷേമ മന്ത്രാലയത്തിനും ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിനും (ടിസ്സ്) സുപ്രീംകോടതി നോട്ടീസയച്ചു. കേസിൽ അന്വേഷണനില അറിയിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. കൂടുതൽ വാദം കേൾക്കുന്നത് ഏഴിലേക്ക് മാറ്റി. മുസഫർപുർ കേസന്വേഷണം സി.ബി.ഐ. ഏറ്റെടുത്തിരിക്കുകയാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2ABPbjf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages