തിരുവനന്തപുരം: ഓഗസ്റ്റ് 17-ന് നടത്താനിരുന്ന ഒന്നാംവർഷ ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും. പി.എസ്.സി പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട് സർവകലാശാല പരീക്ഷകൾ ആരോഗ്യ സർവകലാശാല 17-ന് നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കാലിക്കറ്റ് സർവകലാശാലയുടെ ഓഗസ്റ്റ് 31 വരെയുള്ള എല്ലാ പരീക്ഷകളും മാറ്റി. കാമ്പസിലെ പഠനവകുപ്പുകൾ, അഫിലിയേറ്റഡ് കോളേജുകൾ, സെന്ററുകൾ എന്നിവ ഓണം-ബക്രീദ് പ്രമാണിച്ച് 16-ന് അടച്ച് 29-ന് തുറക്കും. 17-ന് നടത്താനിരുന്ന യു.ജി. മൂന്നാം സെമസ്റ്റർ മൂല്യനിർണയ ക്യാമ്പ് മാറ്റി. കണ്ണൂർ സർവകലാശാല ഓഗസ്റ്റ് 21 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മലയാളം സർവകലാശാല എം.എം. ക്ലാസുകൾ ആരംഭിക്കുന്നത് 30-ലേക്ക് മാറ്റി. ഐ.ടി.ഐ.കളിൽ നടത്തിവരുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പരീക്ഷകൾ മാറ്റിവെച്ചു. വെള്ളി, ശനി ദിവസങ്ങളിലെ പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പി.എസ്.സി പരീക്ഷകൾ പി.എസ്.സി. 17, 18 തീയതികളിൽ നിശ്ചയിച്ചിരുന്ന ഒ.എം.ആർ, ഓൺലൈൻ പരീക്ഷകൾ, വകുപ്പുതല പരീക്ഷകൾ, അഭിമുഖം, സർവീസ് പരിശോധന, ഒറ്റത്തവണ പരിശോധന എന്നിവ മാറ്റിവെച്ചു. സി.ഡബ്ല്യു.ആർ.ഡി.എം. സി.ഡബ്ല്യു.ആർ.ഡി.എം. ടെക്നിക്കൽ ഓഫീസർ തസ്തികയിലേക്ക് 17, 18 തീയതികളിൽ നടത്താൻ നിശ്ചയിച്ച പരീക്ഷയും അഭിമുഖവും മാറ്റിവെച്ചതായി എക്സിക്യുട്ടീവ് ഡയറക്ടർ അറിയിച്ചു. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കോൾസെന്റർ ഓപ്പറേറ്ററെ തിരഞ്ഞെടുക്കുന്നതിന് ശനിയാഴ്ച നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റി. വഖഫ് ബോർഡ് കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ശനിയാഴ്ച കോഴിക്കോട്ടു നടത്താൻ തീരുമാനിച്ചിരുന്ന പ്രീ-മാരിറ്റൽ കൗൺസലിങ് ട്രെയിനേഴ്സ് ശില്പശാല മാറ്റിവെച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2BkjcEK
via
IFTTT
No comments:
Post a Comment