തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി വീണ്ടും സംസാരിച്ചു. പ്രളയക്കെടുതികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രധാനമന്ത്രി അന്വേഷിച്ചു. പല സ്ഥലങ്ങളിലും മഴ ശക്തിയായി തുടരുകയാണെന്നും അതുകൊണ്ട് ഗുരുതരമായ സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നതെന്നും ചൂണ്ടിക്കാട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ എത്തുന്നുണ്ട്. ഇന്ന് വൈകീട്ട് തിരുവനന്തപുരത്ത് എത്തുന്ന നരേന്ദ്ര മോദി നാളെ കൊച്ചിയിൽ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും. മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി ചർച്ച നടത്തുകയും ചെയ്യും.
from mathrubhumi.latestnews.rssfeed https://ift.tt/2vQWKxQ
via
IFTTT
No comments:
Post a Comment