ഇന്ത്യ, ബ്രസീല്‍ തിരഞ്ഞെടുപ്പുകളിൽ റഷ്യ ഇടപെട്ടേക്കുമെന്ന് മുന്നറിയിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 3, 2018

ഇന്ത്യ, ബ്രസീല്‍ തിരഞ്ഞെടുപ്പുകളിൽ റഷ്യ ഇടപെട്ടേക്കുമെന്ന് മുന്നറിയിപ്പ്

വാഷിംഗ്ടൺ: ഇന്ത്യയിലേയും ബ്രസീലിലേയും പൊതുതിരഞ്ഞെടുപ്പുകളിൽ ഇടപെടാൻ റഷ്യ ശ്രമിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ഇതിനായി ഈ രാജ്യങ്ങളിലെ മാധ്യമങ്ങളേയും സാമൂഹ്യ മാധ്യമങ്ങളേയും റഷ്യ ഉപയോഗിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഓക്സ്ഫോർഡ് സർവകലാശാലയിലെ സാമൂഹ്യമാധ്യമ വിദഗ്ധൻ ഫിലിപ്പ്.എൻ. ഹൊവാർഡിന്റേതാണ് മുന്നറിയിപ്പ്. കഴിഞ്ഞ അമേരിക്കൻ തിരഞ്ഞെടുപ്പിൽ സോഷ്യൽ മീഡിയ വഴി റഷ്യൻ ഇടപെടൽ ഉണ്ടായെന്ന ആരോപണത്തിൽ യുഎസ് സെനറ്റ് ആന്റ് ഹൗസ് ഇന്റലിജൻസ് കമ്മറ്റി നടത്തിയ തെളിവെടുപ്പിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് കൂടുതൽ വിശദീകരിക്കാൻ ഫിലിപ്പ്തയ്യാറായില്ല. ഈ രാജ്യങ്ങളിലെ മാധ്യമങ്ങൾക്ക് അമേരിക്കൻ മാധ്യമങ്ങളേക്കാൾ പ്രൊഫഷണലിസവും പക്വതയും കുറവായതിനാൽ ഇത്തരമൊരു സാഹചര്യം ഭീതിജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ. റഷ്യ അമേരിക്കയെ ലക്ഷ്യം വെക്കുന്നത് അവസാനിപ്പിച്ചുവെന്നും ഇപ്പോൾ അവരുടെ ശ്രദ്ധ അടുത്ത് തന്നെ തിരഞ്ഞെടുപ്പ് നടക്കുന്ന വലിയ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയിലേക്കും ബ്രസിലിലേക്കും തിരിഞ്ഞിട്ടുണ്ടെന്നുമാണ് ഫിലിപ്പ്.എൻ. ഹൊവാർഡ് ചൂണ്ടിക്കാട്ടിയത്. ഫെയ്സ്ബുക്ക്ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തപ്പെട്ടുവെന്നും ഈ വിവരങ്ങൾയു.എസ് തിരഞ്ഞെടുപ്പ് കാലത്ത്ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് ഫെയ്സ്ബുക്ക് തന്നെ അന്വേഷണങ്ങൾക്കൊടുവിൽ കണ്ടെത്തിയിരുന്നു. കേംബ്രിഡ്ജ് അനലറ്റിക്ക എന്ന സ്ഥാപനമാണ് ഫെയ്സ്ബുക്ക് ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങൾ ചോർത്തി അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പു കാലത്തും ബ്രിട്ടണിൽ ബ്രെക്സിറ്റ് കാലത്തും രാഷ്ട്രീയ പ്രചാരണ തന്ത്രങ്ങൾ ആസൂത്രണം ചെയ്യാനും ഫെയ്സ്ബുക്ക് ഉപയോക്താക്കളെ സ്വാധീനിക്കാനും ഉപയോഗിച്ചത്.ഇന്ത്യയിൽ ബിജെപിയും കോൺഗ്രസും ഇവരെ സമീപിച്ചുവെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2vwTWER
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages