ശ്രീനഗർ: ജമ്മു കശ്മീരിൽ ആറ് പോലീസുകാരുടെ കുടുംബാംഗങ്ങളെ ഭീകരർ വീട്ടിൽ കയറി തട്ടിക്കൊണ്ടുപോയി. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. മറ്റ് അനേകം പോലീസുകാരുടെ വീടുകളിൽഭീകരർ എത്തിയതായും വിവരമുണ്ട്. ഇത് ഭീകരരുടെ ഒരു സമ്മർദതന്ത്രമായാണ് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത്. നേരത്തെ ഭീകരർക്ക് സ്വാധീനമുള്ള പ്രദേശങ്ങളിൽ പോലീസ് റെയ്ഡുകൾ നടത്തി കുറച്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനുള്ള തിരിച്ചടിയാണ് തട്ടിക്കൊണ്ടു പോകലെന്ന് പോലീസ് കരുതുന്നു. പുൽവാമ, അനന്തനാഗ്, കുൽഗാം ജില്ലകളിലെ പോലീസുകാരുടെ വീട്ടിലെത്തിയാണ് ഭീകരർ കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടു പോയത്.പുൽവാമ ജില്ലയിൽ വ്യാഴാഴ്ച ഒരു പോലീസുകരനെഭീകരർ തട്ടിക്കൊണ്ടു പോയി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ശ്രീനഗറിലെ ഒരു പോലീസുകാരന്റെ മകനും മറ്റൊരാളുടെ സഹോദരനും ഭീകരരുടെ പിടിയിലാണ്. ഇതിൽ ഒരു കുടുംബം തങ്ങളുടെ മകനെ വിട്ട് തരണമെന്നും തങ്ങളോട് കരുണ കാണിക്കണമെന്നും ഭീകരരോട്അഭ്യർത്ഥിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഭീകരർ തട്ടിക്കൊണ്ടുപൊയവരുടെ മോചനത്തിനായുള്ള പ്രവർത്തനത്തിലാണ് തങ്ങളെന്നും ഇവരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. ഷോപിയാൻ ജില്ലയിലെ ഭീകരാക്രമണത്തിൽ നാല് പോലീസുകാർ കൊല്ലപ്പെട്ടതിനെ തുടർന്ന് കശ്മീരിലുടനീളം പോലീസ് റെയ്ഡുകളും പരിശോധനകളും നടന്നിരുന്നു. ഇതിനെതിരെ പല ഗ്രാമങ്ങളിലും പ്രദേശവാസികൾ സമരം നടത്തിയിരുന്നു. ചില വീടുകൾക്ക് പോലീസ് തീവെച്ചു എന്നാണ് ഗ്രാമവാസികളുടെ ആരോപണം. സുരക്ഷാ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ ഭീകരർ ലക്ഷ്യം വെക്കുന്നത്ആദ്യമാണ്. content highlights:Family Members Of 6 Policemen Kidnapped By Terrorists In Kashmir
from mathrubhumi.latestnews.rssfeed https://ift.tt/2wv8iXQ
via
IFTTT
No comments:
Post a Comment