ഗുരുഗ്രാമിൽ ഒരു കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ട നിലയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 31, 2018

ഗുരുഗ്രാമിൽ ഒരു കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ട നിലയില്‍

ഗുരുഗ്രാമം: ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിലെ ബ്രിജിപുരയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബുധനാഴ്ച്ച രാത്രി ഗ്രാമത്തലവൻ പോലീസിനെ വിവരം അറിയിക്കുമ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. ഈ വീട്ടിൽ സ്ഥിരമായ പാൽ വിതരണം ചെയ്യുന്നയാളാണ് മൃതദേഹങ്ങൾആദ്യമായി കണ്ടത്. മൂന്ന് മൃതദേഹങ്ങൾ നിലത്ത് ചോരയിൽ കുളിച്ച നിലയിലും ഒരു സ്ത്രീയുടെ മൃതദേഹം ഫാനിൽ തൂങ്ങിയ നിലയിലുമായിരുന്നു. മനീഷ് കൗർ(25), മാതാവ് ഫൂൽവതി(62), ഭാര്യ പിങ്കി(24), മകൾ ചാരു(1 വയസ്സ്) എന്നിവരാണ് കൊല്ലപ്പെട്ടത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മനീഷും ഫൂൽവതിയും തറയിൽ ചോരയിൽ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു. പിങ്കിയുടെ മൃതദേഹം മറ്റൊരു മുറിയിൽ ഫാനിൽ തൂങ്ങുന്ന നിലയിലായിരുന്നു. എല്ലാവരുടെയും ശരീരത്തിൽ വലിയ മുറിവുകളും വെട്ടുകളും ഉണ്ട്. ചാരുവിനെ കണ്ടെത്തുമ്പോൾ ജീവനുണ്ടായിരുന്നെങ്കിലും വലിയ പരിക്കുകളാൽ ഗുരുതരാവസ്ഥയിലായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. ഇവരുടെ മൂന്ന് വയസ്സുകാരൻ മകൻ അക്ഷയ് കൊലപാതകം നടക്കുന്ന സമയത്ത് സ്കൂളിലായിരുന്നു. അക്രമികൾ വീട്ടുകാരുമായി അടുത്ത പരിചയം ഉള്ളവരാണെന്നും അതിനാലാണ് ഇവർ വീടിനുള്ളിൽ കടന്നപ്പോൾ പുറത്തേക്ക് ശബ്ദമൊന്നും ഉണ്ടാവാത്തതെന്നും ഗുരുഗ്രാം എ.സി.പി വീർ സിങ് വ്യക്തമാക്കി. ഫോറൻസിക്സംഘം ശാസ്ത്രീയ പരിശോധന നടത്തുന്നുണ്ടെന്നും ഗ്രാമത്തിൽ ക്രമസമാധാന പാലനത്തിനായി പോലീസ് സംഘത്തെ വിന്യസിച്ചെന്നും എ.സി.പി കൂട്ടിച്ചേർത്തു. വീട്ടിൽ സംഘട്ടനം നടന്ന ലക്ഷണമൊന്നും ഇല്ലാത്തതിനാൽ പ്രതികൾ ഇവരെ മയക്കി കിടത്തിയ ശേഷം മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപാതകം നടത്തിയതാകാമെന്നാണ് പോലീസിന്റെ നിഗമനം. ഭർത്താവിനെ കൊന്ന ശേഷം പിങ്കിയും ഫൂൽവതിയും ആത്മഹത്യ ചെയ്തതാവാമെന്നുള്ള കഥകളും പ്രചരിക്കുന്നുണ്ട്. content highlights:4 members of a family murdered


from mathrubhumi.latestnews.rssfeed https://ift.tt/2PPUxuO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages