മാധ്യമപ്രവര്‍ത്തകരുടെ 'വാട്‌സ്ആപ്' ഗ്രൂപ്പുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് യു.പി സർക്കാർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 31, 2018

മാധ്യമപ്രവര്‍ത്തകരുടെ 'വാട്‌സ്ആപ്' ഗ്രൂപ്പുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് യു.പി സർക്കാർ

ലഖ്നൗ: അഞ്ച് മനുഷ്യാവകാശപ്രവർത്തകരെ അറസ്റ്റ് ചെയ്തത് അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് രാജ്യമെമ്പാടും പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ മാധ്യമപ്രവർത്തകരെ വരുതിയിൽക്കൊണ്ടുവരാൻ ഉത്തർപ്രദേശ് സർക്കാരിന്റെ തിരക്കിട്ട നീക്കം. മാധ്യമപ്രവർത്തകരുടെ വാട്സ്ആപ് ഗ്രൂപ്പുകളെല്ലാം സർക്കാർ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണമെന്നാണ് ലളിത്പൂർ ജില്ലാഭരണകൂടം ഉത്തരവിട്ടിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കീഴിലുള്ള സംസ്ഥാന പൊതു വിവര വകുപ്പിൽ വാട്സ്ആപ് ഗ്രൂപ്പുകൾ രജിസ്റ്റർ ചെയ്യണമെന്നാണ് മാധ്യമപ്രവർത്തകർക്ക് നൽകിയിരിക്കുന്ന നിർദേശം. രജിസ്റ്റർ ചെയ്യാത്തവർക്ക് ഐടി ആക്ടിന് കീഴിൽ നിയമനടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമുണ്ട്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗങ്ങളായിട്ടുള്ളവരോ അംഗങ്ങളാകാൻ ആഗ്രഹിക്കുന്നവരോ ആയ മാധ്യമപ്രവർത്തകർ അതു സംബന്ധിച്ച വിവരം ജില്ലാ ഇൻഫർമേഷൻ ഓഫീസറെ രേഖാമൂലം അറിയിക്കേണ്ടതാണ്. അത്തരം ഗ്രൂപ്പുകളുടെ അഡ്മിൻമാർ എല്ലാ അംഗങ്ങളെയും കുറിച്ചുള്ള വിശദവിവരങ്ങൾ പങ്കുവയ്ക്കേണ്ടതാണ്. അഡ്മിൻമാർ ആധാറിന്റെ കോപ്പിയും ഫോട്ടോയും മറ്റ് അവശ്യ രേഖകളും സമർപ്പിക്കുകയും വേണം. ജില്ലാ കളക്ടർമാനവേന്ദ്രസിംഗും പോലീസ് സൂപ്രണ്ട് ഒ.പി.സിങും ഒപ്പുവച്ച ഉത്തരവിൽ പറയുന്നു. ലളിത്പൂർ ജില്ലയിൽ മാത്രമാണ് നിർദേശം നൽകിയിരിക്കുന്നതെങ്കിലും സംസ്ഥാനമൊട്ടാകെ ഇതിനെതിരേ പ്രതിഷേധം ഉർന്നുകഴിഞ്ഞു. എന്നാൽ, പൊതുവിവര വകുപ്പ് സംസ്ഥാനത്തിന് പൊതുവായി അങ്ങനെയൊരു നിർദേശം നല്കിയിട്ടില്ലെന്നും ജില്ലാ അധികാരികൾ നല്കിയ നിർദേശത്തെക്കുറിച്ച് അറിയില്ലെന്നും ഇൻഫർമേഷൻ സെക്രട്ടറി അവനീഷ് അവസ്തി പ്രതികരിച്ചു. അതിനിടെ, സദുദ്ദേശത്തോടെ മാത്രമാണ് ഉത്തരവിട്ടിരിക്കുന്നതെന്ന നിലപാടുമായി ജില്ലാ ഭരണകൂടം രംഗത്ത് വന്നു. ഭൂരിപക്ഷം ജനങ്ങളും തീരുമാനത്തെ സ്വാഗതം ചെയ്തെന്നും വ്യാജവാർത്തകൾ പ്രചരിക്കുന്നത് തടയുകയാണ് ലക്ഷ്യമെന്നുമാണ് അധികാരികളുടെ ന്യായീകരണം. എന്നാൽ, വ്യാജവാർത്തയെക്കുറിച്ചാണ് ആശങ്കയെങ്കിൽ അത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുകയല്ലേ വേണ്ടതെന്നും മാധ്യമപ്രവർത്തകർക്കുള്ള ഈ നിർദേശം അവരെ സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള കുടിലനീക്കമല്ലേ എന്നുമാണ് മാധ്യമസംഘടനകളുടെ സംശയം. അഭിപ്രായം പറയുന്നവരുടെ വായ്മൂടിക്കെട്ടാനുള്ള സർക്കാർ നീക്കമാണിതെന്നും ആക്ഷേപം ഉയരുകയാണ്. Content Highlights:WhatsApp Groups,Lalitpur district,state's information department, Yogi Adityanath


from mathrubhumi.latestnews.rssfeed https://ift.tt/2N3OILP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages