പൂണെ: ദളിതരെയും മുസ്ലീങ്ങളെയും ഏകോപിപ്പിച്ച് ബ്രാഹ്മണ്യ മോധാവിത്വത്തിനെതിരേയുംസവർണ ഹിന്ദു ശക്തികൾക്കെതിരേയുംനീക്കം നടത്താനായിരുന്നു അറസ്റ്റിലായ അഞ്ച് മനുഷ്യാവകാശപ്രവർത്തകരുടെയും നീക്കമെന്ന് പോലീസ് . അറസ്റ്റിനെ ന്യായീകരിച്ച് പൂണെ പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.ജൂണിൽ അറസ്റ്റിലായ മാവോയിസ്റ്റ് പ്രവർത്തകരിൽ നിന്നാണ് ഇതു സംബന്ധിച്ച രഹസ്യരേഖ ലഭിച്ചതെന്നാണ് പോലീസ് ഭാഷ്യം. എ പ്രപ്പോസൽ ഫോർ ഇനിഷ്യേറ്റിങ് ഓൾ ഇന്ത്യാ ആന്റി ഫാസിസ്റ്റ് ഫ്രണ്ട് എന്ന പേരിലുള്ള രേഖയിലാണ് സവർണ ഹിന്ദുക്കൾക്കെതിരെ സായുധ പോരാട്ടത്തിന് ദളിതരെയും മുസ്ലീങ്ങളെയും സജ്ജരാക്കനുള്ളമാവോയിസ്റ്റുകളുടെ പദ്ധതിയെക്കുറിച്ച് പരാമർശമുള്ളതെന്നാണ് പോലീസ് പറയുന്നത്. ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലുമെല്ലാം ഇതനുസരിച്ചുള്ള രഹസ്യപ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ടെന്നും അറസ്റ്റിലായ മനുഷ്യാവകാശപ്രവർത്തകരും ഈ നീക്കങ്ങളുടെ ഭാഗമാണെന്നും പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ദക്ഷിണ തമിഴ്നാട്ടിലും ഗുജറാത്തിലും ദളിതരെയും കേരളത്തിൽ മുസ്ലീങ്ങളെയും ഏകോപിപ്പിക്കുന്നതിൽ വിജയിച്ചതായും അവർക്ക് പരിശീലനം നല്കുന്നതായും രേഖയിലുണ്ടെന്നും പോലീസ് അവകാശപ്പെടുന്നു. ഇരുവിഭാഗങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന് ഇത് ശക്തിപകരുമെന്നും രേഖ പറയുന്നതായി പോലീസ് അറിയിച്ചു. Read InDepth:അവർ അർബൻ നക്സലുകൾ, ജനാധിപത്യം പ്രഷർകുക്കറിൽ! സിപിഐ മാവോയിസ്റ്റ് സംഘടനയുടെ ഈസ്റ്റേൺ റീജിയണൽ ബ്യൂറോ യോഗത്തിലാണ്ഇക്കാര്യം സംബന്ധിച്ച തീരുമാനമുണ്ടായത്. ഡിസംബർ 21നും 24നും ഇടയിലായിരുന്നു യോഗം കൂടിയത്. 2014ൽ ആർഎസ്എസ് പിന്തുണയുള്ള ബിജെപി അധികാരത്തിലേറിയതോടെസവർണഫാസിസ്റ്റ് ശക്തികൾ പ്രബലരായതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് മാവോയിസ്റ്റുകളെ എത്തിച്ചതെന്നും രേഖയിൽ പറയുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. പബ്ലിക് പ്രോസിക്യൂട്ടർ ഉജ്വല പവാറിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് ആണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടിരിക്കുന്നത്. Content Highlights:Anti-fascist front,militant Dalit & Muslim forces,CPI Mavoist, Five activists arrested
from mathrubhumi.latestnews.rssfeed https://ift.tt/2LFO7Lu
via
IFTTT
No comments:
Post a Comment