കശ്മീരിന് പ്രത്യേക പദവി: സുപ്രീം കോടതി വാദം കേള്‍ക്കുന്നത് മാറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 31, 2018

കശ്മീരിന് പ്രത്യേക പദവി: സുപ്രീം കോടതി വാദം കേള്‍ക്കുന്നത് മാറ്റി

ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണ ഘടനയിലെ ആർട്ടിക്കിൾ 35 എയുടെ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിൽവാദം കേൾക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. അടുത്തവർഷം ജനുവരി 19ലേക്കാണ് മാറ്റിയത്.സുപ്രീം കോടതിയുടെ മൂന്ന് ജഡ്ജിമാരടങ്ങുന്ന ഭരണഘടനാ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.ഈ മാസം തന്നെ രണ്ടുതവണ ഹർജിയിൽ വാദം കേൾക്കുന്നത് കോടതി മാറ്റിവെച്ചിരുന്നു. 1954ൽ അന്നത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദിന്റെ കാലത്താണ് പ്രത്യേക ഉത്തരവിലൂടെ ആർട്ടിക്കിൾ 35എ നിലവിൽ വന്നത്. 35എ വകുപ്പ് പ്രകാരം മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ജമ്മു കശ്മീരിൽ വസ്തു വാങ്ങുന്നതിന് അധികാരമില്ല. മാത്രമല്ല തദ്ദേശവാസികൾ ആരെന്ന് തീരുമാനിക്കാനുള്ള അവകാശം സംസ്ഥാന സർക്കാരിനാണ്. കൂടാതെ, സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ആളെ വിവാഹം കഴിക്കുന്ന കശ്മീരി സ്ത്രീയ്ക്ക് സംസ്ഥാനത്തെ ഭൂമിയുടെ മേലുള്ള അവകാശങ്ങൾ നഷ്ടമാകുകയും ചെയ്യും. പാർലമെന്റിൽ പാസ്സാക്കാതെയാണ് ഈ വകുപ്പ് ഭരണഘടനയുടെ ഭാഗമായതെന്നും അതുകൊണ്ടുതന്നെ ഇത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് സന്നദ്ധ സംഘടന ഹർജി നൽകിയിരുന്നത്.ഭരണഘടന പ്രകാരം രാജ്യത്തെവിടെയും താമസിക്കുന്നതിനും വസ്തു വാങ്ങിക്കുന്നതിനും ഇന്ത്യൻ പൗരന് അവകാശമുണ്ടെന്നും അതിനാൽ ആർട്ടിക്കിൾ 35എ ഭരണഘടനാ വിരുദ്ധമാണെന്നുമാണ് ഇതിനെ എതിർക്കുന്നവർ ഉയർത്തുന്ന വാദം. 35എ വകുപ്പ്സ്ത്രീകളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയും സുപ്രീം കോടതിയിൽ ഹർജിസമർപ്പിക്കപ്പെട്ടിട്ടുണ്ട്. ഹർജി സമർപ്പിച്ചതിനെ തുടർന്ന് കശ്മീരിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. 35 എ വകുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചാൽ വൻ പ്രതിഷേധമുണ്ടാകുമെന്ന് വിഘടനവാദികൾ മുന്നറിയിപ്പ് നൽകിയിരുന്നു. സുപ്രീം കോടതി ഹർജി പരിഗണിച്ചതിനെ തുടർന്ന് കശ്മീർ വലിയ പ്രക്ഷോഭങ്ങൾ ഉടലെടുത്തിരുന്നു. Content Highlights:Supreme Court, Article 35A, Jammu and Kashmir, special status to Jammu and Kashmir


from mathrubhumi.latestnews.rssfeed https://ift.tt/2N5Ot2D
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages