സ്വകാര്യ കമ്പനികളിലെ ലൈംഗിക അതിക്രമ കേസുകൾ വാർഷിക റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തണമെന്ന് നിയമം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 14, 2018

സ്വകാര്യ കമ്പനികളിലെ ലൈംഗിക അതിക്രമ കേസുകൾ വാർഷിക റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തണമെന്ന് നിയമം

ന്യൂഡൽഹി: സ്വകാര്യ കമ്പനികളിലെ ലൈംഗിക അതിക്രമം സംബന്ധിച്ച കേസുകളെപ്പറ്റി കമ്പനിയുടെ വാർഷിക റിപ്പോർട്ടിൽ രേഖപ്പെടുത്തണമെന്ന് നിഷ്കർഷിക്കുന്ന നിയമ ഭേദഗതി നിലവിൽവന്നു. ഇതിൽ വീഴ്ചവരുത്തുന്ന കമ്പനികൾക്ക് പിഴയീടാക്കാനും നിയമം വ്യവസ്ഥചെയ്യുന്നു. വനിതാ-ശിശു വികസന മന്ത്രാലയത്തിന്റെ ആവശ്യപ്രകാരമാണ് കമ്പനി നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് കോർപ്പറേറ്റ് കാര്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. സ്വകാര്യ മേഖലയിലെ തൊഴിൽ സ്ഥലത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന കാര്യത്തിൽ വലിയ ചുവടുവയ്പാണിതെന്ന് വനിതാ-ശിശു വികസന വകുപ്പ് മന്ത്രി മേനകാ ഗാന്ധി പറഞ്ഞു. നിയമം നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് കമ്പനി ഡയറക്ടർമാർക്ക് ഉത്തരവാദിത്വമുണ്ടായിരിക്കും. ഇതിൽ വീഴ്ച വരുത്തിയാൽ കമ്പനിക്ക് പിഴ ചുമത്താനും നിയമത്തിൽ വ്യവസ്ഥയുണ്ട്. Content Highlights:sexual harassment cases in annual report, Ministry of Corporate Affairs, companies act


from mathrubhumi.latestnews.rssfeed https://ift.tt/2KQfcek
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages