സെന്‍സെക്‌സില്‍ 148 പോയന്റ് നേട്ടത്തോടെ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 14, 2018

സെന്‍സെക്‌സില്‍ 148 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഒരൊറ്റ ദിവസത്തെ നഷ്ടത്തിനൊടുവിൽ ഓഹരി സൂചികകൾ തിരിച്ചുകയറി. സെൻസെക്സ് 148 പോയന്റ് ഉയർന്ന് 37790ലും നിഫ്റ്റി 43 പോയന്റ് നേട്ടത്തിൽ 11398ലുമാണ് വ്യാപാരം നടക്കുന്നത്. ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ഐടിസി, എസ്ബിഐ, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലാണ്. വേദാന്ത, ടിസിഎസ്, സൺ ഫാർമ, ഒഎൻജിസി, പവർ ഗ്രിഡ്, എൽആന്റ്ടി, യുപിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. വിദേശ നിക്ഷേപകർ കഴിഞ്ഞ ദിവസം 971.86 കോടി രൂപയുടെ ഓഹരികൾ വിറ്റൊഴിഞ്ഞെങ്കിലും പണപ്പെരുപപ്പം ഒമ്പത് മാസത്തെ താഴ്ന്ന നിലവാരത്തിലെത്തിയതാണ് സൂചികകൾക്ക് കരുത്തായത്. ആഭ്യന്തര നിക്ഷേപകർ 216.86 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതും വിപണിക്ക് തുണയായി. തുർക്കിയിലെ സാമ്പത്തിക മാന്ദ്യം ഏഷ്യൻ വിപണികളെ ബാധിച്ചിട്ടുണ്ട്. ആഭ്യന്തര സൂചികകളിലേയ്ക്കും ഇത് വ്യാപിച്ചേക്കാനിടയുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2vHInvt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages