ജയ്പൂർ: മത്സര പരീക്ഷകൾ എഴുതുന്നവർക്ക് മതവിശ്വാസവുമായിബന്ധപ്പെട്ട ആഭരണങ്ങളോ മറ്റ് വസ്തുക്കളോ ശരീരത്തിൽധരിക്കാൻ അനുമതി നൽകണമെന്ന ആവശ്യവുമായി സിഖ് പ്രതിനിധികൾ അധികാരികളെ സമീപിച്ചു. സിഖ് സമുദായത്തിന്റെ മതചിഹ്നങ്ങളായ കേശ്, കംഘ, കാര, ഖചര, കൃപാൺ എന്നിവ മത്സരപരീക്ഷകൾ എഴുതുന്ന ഉദ്യോഗാർഥികൾക്ക് ധരിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ടാണ്പ്രതിനിധി സംഘം രാജസ്ഥാൻആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകിയത്.നിലവിലെ ചട്ടം മതാചാരങ്ങൾക്ക് ഭംഗം വരുത്തുന്നതാണെന്ന് കത്തിൽ വ്യക്തമാക്കുന്നു. അതേസമയം മറ്റു മതങ്ങളിൽ പെട്ടവരുടെ മതചിഹ്നങ്ങളും ഇത്തരത്തിൽ സംരക്ഷിക്കേണ്ടതുണ്ടെന്ന് സിഖ് പ്രതിനിധി സംഘം പറഞ്ഞു. മത്സരപരീക്ഷാ സമയങ്ങളിൽ മംഗല്യസൂത്രം അഴിപ്പിക്കുന്നതിനെതിരേ സിഖ് സമൂഹത്തിലെ സ്ത്രീകൾ ഉൾപ്പെടെ രംഗത്തു വരികയും നിലവിലെ ചട്ടങ്ങളിൽ ഭേദഗതി വരുത്താൻആവശ്യപ്പെടുകയും ചെയ്തിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2KVKlNS
via
IFTTT
No comments:
Post a Comment