ന്യൂഡൽഹി: സി.ബി.എസ്.ഇ പരീക്ഷകളുടെ ചോദ്യക്കടലാസ്ചോർച്ച തടയാൻ പുതിയ സുരക്ഷാമാർഗവുമായി മൈക്രോസോഫ്റ്റ്. ഇക്കഴിഞ്ഞ പരീക്ഷയിൽ പത്താംക്ലാസിന്റെ കണക്കും പ്ലസ്ടുവിന്റെ ഇക്കണോമിക്സ് ചോദ്യക്കടലാസും ചോർന്നത് സംബന്ധിച്ച് രാജ്യവ്യാപകമായ പ്രതിഷേധമാണ് സി.ബി.എസ്.ഇ യ്ക്കെതിരെ ഉയർന്നത്. ഈപശ്ചാത്തലത്തിലാണ് ടെക് ഭീമൻ മൈക്രോസോഫ്റ്റുമായി ചേർന്ന് പുതിയ സുരക്ഷാരീതികൾ പരീക്ഷിക്കാൻ സി.ബി.എസ്. ഇ തയ്യാറെടുക്കുന്നത്. മൂന്ന് മാസംകൊണ്കൊണ്ടാണ് പദ്ധതി തയ്യാറാക്കിയത്. ചോദ്യപ്പേപ്പറുകൾ എൻക്രിപിറ്റഡ് സുരക്ഷാരീതി ഉപയോഗിച്ച് ഡിജിറ്റലായി കൈമാറുന്ന പദ്ധതിയാണ് മൈക്രോസോഫ്റ്റ് ആവിഷ്കരിക്കുന്നത്. ഇത് പ്രകാരം തയ്യാറാക്കുന്ന ചോദ്യങ്ങൾ അയയ്ക്കുന്ന ആൾക്കും ലഭിക്കുന്ന ആൾക്കും മാത്രമേ ലഭ്യമാവൂ.അതുകൊണ്ട് തന്നെ കൈമാറ്റം ചെയ്യുന്ന സമയത്ത് ചോർച്ച നടക്കില്ല. മാത്രമല്ല പരീക്ഷ ആരംഭിക്കുന്നതിന് മുപ്പത് മിനിറ്റ് മുൻപ് മാത്രമായിരിക്കും ചോദ്യക്കടലാസ് പരീക്ഷാകേന്ദ്രങ്ങളിലെ തെരെഞ്ഞടുക്കപ്പെട്ടവർക്ക് ലഭ്യമാവുക. ആധാർ ,വൺ ടൈം പാസ് വേഡ്(OTP), ബയോമെട്രിക് തിരിച്ചറിയൽരീതി തുടങ്ങി വിവിധ തിരിച്ചറിയൽ പ്രക്രിയയ്ക്ക് ശേഷം മാത്രമേ ചോദ്യക്കടലാസ് ഡൗൺലോഡ് ചെയ്യാൻ സാധിക്കൂ വിൻഡോസ് ടെൻ, ഓഫീസ് 365 എന്നിവയിൽ ഇൻസ്റ്റാൾ ചെയ്യുന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച് പരീക്ഷാ കൺട്രോളർക്ക് പരീക്ഷ ട്രാക്ക് ചെയ്യാനും സാധിക്കും. ഡൗൺലോഡ് ചെയ്യുന്ന ചോദ്യപ്പേപ്പറിൽ വാട്ടർമാർക്കുണ്ടായിരിക്കും. സെന്റർകോഡ് അടക്കമുള്ള വാട്ടർമാർക്കായതിനാൽ ചോദ്യപ്പേപ്പർ ഏത് കേന്ദ്രത്തിൽ നിന്നാണ് ചോർന്നതെന്ന്കൃത്യമായി മനസിലാക്കാം. ചോദ്യപ്പേപ്പറുകൾ ഇപ്രകാരം ഡിജിറ്റലായി തയ്യാറാക്കുന്നതിനാൽ സമയനഷ്ടവും പരീക്ഷാചെലവും വലിയ രീതിയിൽ കുറയ്ക്കാൻ സാധിക്കുമെന്നും മറ്റുള്ള പരീക്ഷകൾക്കും ഇത് മാതൃകയാക്കാമെന്നും മൈക്രോസോഫ്റ്റ് ഇന്ത്യ ഡയറക്ടർ അനിൽ ബൻസാലി അറിയിച്ചു Content highlights;Micrsoft introduced New security solution for CBSE
from mathrubhumi.latestnews.rssfeed https://ift.tt/2P48uoy
via
IFTTT
No comments:
Post a Comment