കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി ഉയർന്നു. ഇതോടെ ആദ്യ ഘട്ട ജാഗ്രതാ നിർദേശം നൽകി. 142 അടിയാണ് അണക്കെട്ടിന്റെ സംഭരണ ശേഷി.അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിൽ നല്ല നിലയിൽ വർധനവുണ്ട്. 142 അടിയിലെത്തിയാലുടൻ കൂടുതൽ വെള്ളം തമിഴ്നാട്ടിലേക്കൊഴുക്കും. തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകാൻ പറ്റാത്ത വിധം മഴ കൂടിയാൽ മാത്രമേ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ ഉയർത്തി ഇടുക്കി ഡാമിലേക്ക് വെള്ളം ഒഴുക്കാൻ തമിഴ്നാട് തയ്യാറാകുവെന്നാണ് സൂചന.അതേസമയം, സ്പിൽവേ തുറന്ന് പെട്ടെന്ന് അധികജലം ഒഴുക്കിയാൽ ഇടുക്കി ജില്ലയിൽ പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർക്ക് അത് ഭീഷണിയാകും. 400 ഘനയടി വീതം വെള്ളംകൊണ്ടുപോകാൻ ശേഷിയുള്ള നാല് പെൻസ്റ്റോക്ക് പൈപ്പുകളിലൂടെയാണ് തമിഴ്നാട് ആദ്യം കൂടുതൽ വെള്ളം കൊണ്ടുപോകുക. പിന്നീട് വേണ്ടിവന്നാൽ ഇറച്ചിപ്പാലം കനാലിലൂടെ കൂടുതൽ വെള്ളം ഒഴുക്കും. മുല്ലപ്പെരിയാർ സംഭരണിയിലെ ജലനിരപ്പ് ഇപ്പോഴത്തെ 142-ൽ നിന്ന് 152 അടിയാക്കി ഉയർത്തണമെന്ന ആവശ്യത്തിലാണ് ഇപ്പോൾ തമിഴ്നാട്.ജലനിരപ്പ് 136 അടിയിൽ നിന്ന് 142-ലേക്കും തുടർന്ന് 152-ലേക്കും ഉയർത്തണമെന്നായിരുന്നു തമിഴ്നാടിന്റെ ആവശ്യം. 2014-ലെ സുപ്രീംകോടതി വിധിയോടെ 142 ആക്കി ഉയർത്തി. ഇനി 152-ലേക്ക് ഉയർത്തണം. അതിനായി തമിഴ്നാട് ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2BawOCc
via
IFTTT
No comments:
Post a Comment