തിരുവനന്തപുരം: അടുത്ത രണ്ടുദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം. ബംഗാൾ തീരത്ത് രൂപംകൊണ്ട ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 60 കിലോമീറ്റർ വരെയാകാം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. മലയോര മേഖലയിലും മഴ തുടരാനാണ് സാധ്യത. കോഴിക്കോട്, വയനാട് അടക്കമുള്ളവടക്കൻ കേരളത്തിലും ചൊവ്വാഴ്ച രാവിലെ മുതൽ കനത്ത മഴയാണ് പെയ്യുന്നത്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ എല്ലാ അണക്കെട്ടുകളും തുറന്നിരിക്കുകയാണ്. ഇടമലയാർ അണക്കെട്ടിൽ ജലനിരപ്പ് 168.71 മീറ്ററാണ്. നാല് ഷട്ടറുകളും ഒരു മീറ്റർ വീതം തുറന്നിരിക്കുകയാണ്. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2396.88 അടിയായി. 2,3,4 ഷട്ടറുകൾ 1.5 മീറ്റർ തുറന്നിട്ടുണ്ട്. കക്കി, പമ്പ, ഇടമലയാർ, മലമ്പുഴ അണക്കെട്ടുകളും തുറന്നിരിക്കുകയാണ്. മാട്ടുപ്പട്ടി ഡാമിന്റെ ഒരു ഷട്ടർ ചൊവ്വാഴ്ച ഒമ്പത് മണിക്ക് തുറക്കുമെന്ന് മുന്നറിയിപ്പുണ്ട്. ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നിരിക്കുകയാണ്. മേഖലയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വാളയാർ, ചുള്ളിയാർ അണക്കെട്ടുകൾ ഇന്ന് തുറക്കും. കേരളം, കർണാടകം, തമിഴ്നാട്, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ അടുത്ത 48 മണിക്കൂറിൽ കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്ന ന്യൂനമർദ്ദമാണ് ഈ സംസ്ഥാനങ്ങളിൽ മഴയ്ക്ക് കാരണം.
from mathrubhumi.latestnews.rssfeed https://ift.tt/2nCqaLo
via
IFTTT
No comments:
Post a Comment