കോഴിക്കോട്: കനത്ത മഴയെ തുടർന്ന്കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ചഅവധി. കാലിക്കറ്റ് സർവകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന അഫിലിയേറ്റഡ് കോളേജുകളിലെ പി.ജി രണ്ടാം സെമസ്റ്റർ റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റി. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല. ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത തിരുവനന്തപുരം: അടുത്ത രണ്ടുദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം. ബംഗാൾ തീരത്ത് രൂപംകൊണ്ട ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 60 കിലോമീറ്റർ വരെയാകാം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. മലയോര മേഖലയിലും മഴ തുടരാനാണ് സാധ്യത.
from mathrubhumi.latestnews.rssfeed https://ift.tt/2OBRgxT
via
IFTTT
No comments:
Post a Comment